പന്തക്കുസ്താ അനുഭവം പകരുന്ന പാട്ടുകൾ  

ആദിമസഭയുടെ പെന്തക്കുസ്താനുഭവം ഈ കാലഘട്ടത്തിൽ സജീവമാക്കുവാൻ ശക്തിയുള്ള പരിശുദ്ധാത്മ അഭിഷേകഗാനവുമായി ‘കരുതുന്ന സ്നേഹം’ ഓഡിയോ ആൽബം എത്തുന്നു. ഏറ്റവും ലളിതമായും കരങ്ങളടിച്ചും ഒന്നിച്ചുപാടി പ്രാർത്ഥിക്കുവാൻ സഹായമാകുംവിധം ചിട്ടപ്പെടുത്തിയ ആൽബത്തിന്റെ രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് ഫാ.സേവ്യർ കുന്നുംപുറം എംസിബിഎസ് ആണ്.

‘പരിശുദ്ധാത്മാവേ… എന്നിൽ നിറയണമേ…’ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നതും ഫാ. സേവ്യർ കുന്നുംപുറം തന്നെയാണ്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ അനേകായിരങ്ങൾക്ക് അഭിഷേകം പകർന്ന ഈ ഗാനം ‘ലൈഫ്ഡേ’ യിലൂടെയാണ് എത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ