ജീവിതത്തിലെ നിരാശയകറ്റുവാൻ ചില മാർഗ്ഗങ്ങൾ

നിങ്ങളുടെ വീട്, ജോലിയുടെ സ്വഭാവം, വ്യക്തിഗത പ്രാർത്ഥനാജീവിതം എല്ലാം നിങ്ങളുടെ വരുതിയിൽ നിൽക്കുന്നതാണ്. എന്നുവച്ചാൽ നമുക്ക് അതിനെയെല്ലാം മാറ്റുവാനോ കുറച്ചു കൂടി ഉയർന്ന തലത്തിലുള്ളതാക്കുവാനോ സാധിക്കും. എന്നാൽ നമുക്ക് മാറ്റാന്‍ സാധിക്കാത്തവയെ എന്താണ് ചെയ്യേണ്ടത്? നാം ആഗ്രഹിക്കുന്നത് നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങാതെ വരുമ്പോഴാണ് നിരാശയുണ്ടാകുന്നത്. ജീവിതത്തെ നിരാശ ബാധിക്കാതിരിക്കുവാൻ നമുക്ക് മാറ്റുവാൻ സാധിക്കാത്തതിനെ അംഗീകരിക്കുക. അതിനു സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഇതാ…

1. ഉറപ്പുള്ളവരായിരിക്കുക

ഏതെങ്കിലും തരത്തിലുള്ള സമൂഹ മാധ്യമങ്ങൾ നമ്മുടെ ജീവിതത്തിൽ നാം ദിനവും ഉപയോഗിക്കുന്നതാണ്. അതിനാൽ അതിൽ വരുന്ന നിരവധി കാര്യങ്ങൾ നാമൊക്കെ കാണുകയും പ്രതികരിക്കുകയും ചെയ്യാറുമുണ്ട്. ചിലപ്പോൾ സഭ്യതയ്ക്കു നിരക്കാത്ത പല കമന്റുകളും മറ്റുള്ളവരുടെ ഹൃദയങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലാക്കാറുണ്ട്. നമ്മുടെ ഭാഗത്തു നിന്ന് അത് ഉണ്ടാകാതെ നാം ബോധപൂർവ്വം ശ്രമിക്കണം. നമ്മുടെ ആഗ്രഹങ്ങൾക്കും ചിന്തകൾക്കും അനുയോജ്യമായി കാര്യങ്ങൾ നടക്കുക പ്രയാസമാണ്. അതിനാൽ വിമർശനാത്മകമായി അതിനെ സ്വീകരിക്കാതെ നമ്മുടെ ചിന്തകളിൽ സ്ഥിരതയുള്ളവരായി മാറുക. വിമർശിക്കുന്നതിനു പകരം നമുക്ക് മറ്റൊന്നും ചെയ്യുവാൻ സാധിക്കുന്നില്ലെങ്കിൽ പ്രാർത്ഥിക്കുക. നമ്മുടെ ആഗ്രഹങ്ങൾക്കും കാഴ്‌ചപ്പാടുകൾക്കുമായി ചെറിയൊരു ത്യാഗം ചെയ്യുക.

2. വിശുദ്ധർ ആകുലതകളെ എങ്ങനെ സ്വീകരിച്ചു?

ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ പറയുന്നു: “നിങ്ങളുടെ കുരിശ് സ്വീകരിക്കുന്നതിൽ എന്തെങ്കിലും നിങ്ങളെ തടസ്സപ്പെടുത്തുന്നുണ്ടെങ്കിൽ അത് മറ്റൊന്നുമല്ല, നിങ്ങളുടെ സ്വാർത്ഥത മാത്രമായിരിക്കും.” നാം നമ്മെ തന്നെ അമിതമായി സ്നേഹിക്കുന്നുണ്ടെങ്കിൽ ജീവിതത്തിലെ ഏതൊരു കാര്യവും നമുക്ക് വലിയ കഷ്ടതയായി അനുഭവപ്പെടും. നമ്മുടെ സന്തോഷം നാം ആഗ്രഹിക്കുന്നതെന്തും നേടുന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നതെങ്കിൽ നാം ഒരിക്കലും സന്തുഷ്ടരാകില്ല. നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യങ്ങൾ മാറ്റുക. ആ ലക്‌ഷ്യം ക്രിസ്തുവായിരിക്കട്ടെ. അവിടുത്തെ പ്രതി നാം ഏറ്റെടുക്കുന്ന യാതൊന്നും നമുക്ക് ഒരു ദുഃഖത്തിനു കാരണമാകില്ല. ലിസ്യൂവിലെ വി. കൊച്ചു ത്രേസ്സ്യ പറയുന്നു, ചെറിയ ത്യാഗം ചെയ്യുവാനുള്ള ഒരൊറ്റ അവസരവും നഷ്ടപ്പെടുത്തരുത്. പുഞ്ചിരിയോടെയുള്ള ഒരു നോട്ടം, ദയവുള്ള ഒരു വാക്ക്, ഒരു ചെറിയ നന്മ പ്രവർത്തി, ഇതൊക്കെ സ്നേഹത്തെ പ്രതിയാകുമ്പോൾ നമുക്കൊരിക്കലും അതൊന്നും ഒരു ഭാരമാകില്ല.

3. സഹനങ്ങളെ പ്രതി നന്ദിയുള്ളവരായിരിക്കുക

ജീവിതത്തിലെ സഹനങ്ങളെ നന്ദിപൂർവ്വം കാണുക. ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ ശാന്തത വെടിയരുതെന്നു വി. ബൈബിൾ പറയുന്നു. കഷ്ടതകൾ ഒന്നിനുപുറകെ മറ്റൊന്നായി വരുമ്പോൾ ദൈവത്തെയും അവിടുത്ത പദ്ധതികളെയും ചോദ്യം ചെയ്യുവാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ നമ്മുടെ സഹനങ്ങളെ പരാതികൂടാതെ ഏറ്റെടുക്കുവാൻ മനസ്സുകാണിക്കുക. നമുക്ക് അര്ഹതയുള്ളതുമാത്രമേ അവിടുന്ന് എന്നും നൽകിയിട്ടുള്ളു. അതുപോലെ തന്നെ നമുക്ക് സഹിക്കുവാനും പരിഹരിക്കുവാനും സാധിക്കാത്ത യാതൊന്നും നമുക്കായി അവിടുന്ന് നൽകുകയില്ല. സഹനങ്ങളിലൂടെയാണ് ജീവിതം കൂടുതൽ മഹത്തരമാകുകയെന്നു ഓർമ്മിക്കുക. എപ്പോഴും സന്തോഷം മാത്രമായിരുന്നാൽ ഈ ഭൂമിയിൽ ഒരു കാര്യവും ആകർഷണീയമായ നമുക്ക് കാണുവാൻ സാധിക്കുകയില്ല.

സുനീഷ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.