കൊറോണ വൈറസ്: ഒരു കോണ്‍വെന്റിലെ ആറു സിസ്റ്റേഴ്സ് മരിച്ചു

നോര്‍ത്ത് ഇറ്റലിയില്‍ കൊറോണ വ്യാപകമായ സാഹചര്യത്തില്‍ ഒരു കോണ്‍വെന്റിലെ ആറു സിസ്റ്റേഴ്സ് കൊറോണ ബാധിച്ച് മരിച്ചു. ഇറ്റലിയിലെ നിരവധി കോണ്‍വെന്റുകളില്‍ കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം നോര്‍ത്ത് ഇറ്റലിയിലെ ഒരു കോണ്‍വെന്റിലെ നാൽപതോളം സിസ്റ്റേഴ്സ് കൊറോണ ബാധിച്ച് മരിച്ചിരുന്നു. റോമിലെ രണ്ട് കോണ്‍വെന്റുകളിലായി 58 ഓളം സിസ്റ്റേഴ്സിനു കൊറോണ വൈറസ് പരിശോധനയില്‍ പോസിറ്റീവ് എന്ന് തെളിഞ്ഞു.

ഇറ്റലിയിലെ ഔദ്യോഗിക കണക്കനുസരിച്ച് കോവിഡ് ബാധിച്ച ആളുകളുടെ മരണം പതിനായിരം കഴിഞ്ഞു. രൂപതാവൈദികരുടെ മരണം 79 ആയി.