വാഹനാപകടത്തിൽ പരിക്കേറ്റ സന്യാസിനി മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സന്യാസിനി മരിച്ചു. സിസ്റ്റർ ഫോൺസി FCC (അൽഫോൻസാ 57) യാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ബുധനാഴ്ച കിണാശേരിയിൽ നിന്ന് പാലക്കാട് ഭാഗത്തേയ്ക്ക് സ്‌കൂട്ടറിൽ വരുമ്പോൾ യാക്കര പാലത്തിനടുത്ത് വെച്ച് പിന്നിൽ നിന്നു വന്ന വാഹനം ഇടിക്കുകയായിരുന്നു. ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് കോൺഗ്രിഗേഷനിലെ സെറാഫിക് പ്രൊവിൻസിലെ അംഗമാണ് സി. ഫോൺസി. തൃശൂർ പെരിഞ്ചേരി പരേതനായ പൊറിഞ്ചു – കൊച്ചുത്രേസ്യ ദമ്പതികളുടെ മകളാണ്.

സംസ്ക്കാര ശുശ്രൂഷകൾ ഇന്ന് സെറാഫിക് നോവിഷ്യറ്റ് ഹൗസ് മഠം കപ്പേളയിൽ പാലക്കാട് രൂപത മെത്രാൻ മാർ ജേക്കബ് മനന്തോടത്തിന്റെ കാർമികത്വത്തിൽ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.