പാക്കിസ്ഥാനില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും ക്രൈസ്തവരുടെ വീടുകള്‍ക്കും നേരെ വെടിവയ്പ്പും ആക്രമണവും

ആയുധധാരികളായ മുസ്ലിം സംഘം ക്രൈസ്തവ ദേവാലയങ്ങള്‍ക്കും ക്രൈസ്തവരുടെ വീടുകള്‍ക്കും നേരെ വെടിവച്ചു. ആറു മാസം ഗര്‍ഭിണിയായ യുവതിയുള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. ലാഹോര്‍ സിറ്റിയിലാണ് സംഭവം നടന്നത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വെടിവയ്പ്പിന്റെ ശബ്ദം കേട്ടതെന്നും കുട്ടികളോട് വീടിനുള്ളില്‍ തന്നെ കഴിയാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ആക്രമണത്തില്‍ പരിക്കേറ്റ ക്രൈസ്തവനായ ആസിഫ് മസിഹ പറഞ്ഞു. അപ്പോഴേക്കും അക്രമി തന്നെ കണ്ടുവെന്നും തുടയ്ക്ക് വെടിയേറ്റുവെന്നും അസിഫ് പറഞ്ഞു.

തന്നെ വലിച്ചിഴച്ചു കൊണ്ടുപോയെന്നും തീ കൊളുത്താനായിരുന്നു ശ്രമമെന്നും അദ്ദേഹം അറിയിച്ചു. ക്രൈസ്തവര്‍ കൂടുതലായി താമസിക്കുന്ന പ്രദേശമാണ് ഇവിടം. ദേവാലയം അഗ്നിക്കിരയാക്കാനും പദ്ധതിയുണ്ടായിരുന്നു. ഉച്ച കഴിഞ്ഞ് 2.30 -നാണ് സംഭവം നടന്നത്. പരിസരവാസികള്‍ അപ്പോള്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചിരുന്നുവെങ്കിലും പോലീസ് എത്തിയത് രാത്രി എട്ടു മണിക്കായിരുന്നു.

ഭീകരപ്രവര്‍ത്തനമാണ് ഇവിടെ നടന്നതെങ്കിലും പോലീസ് എഫ് ഐ ആറില്‍ അത് ചേര്‍ത്തിട്ടില്ലെന്നും ആളുകള്‍ പറയുന്നു. 17 മില്ല്യണ്‍ ആളുകളുള്ള പാക്കിസ്ഥാനില്‍ 1.6 ശതമാനം മാത്രമാണ് ക്രൈസ്തവരുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.