ഏകരക്ഷകനായ ഈശോയും ഇതര മതങ്ങളോടുള്ള കത്തോലിക്കാ സഭയുടെ ബന്ധവും – നാലാം ഭാഗം

സംഭാഷണം 2: ദൈവവചനവും തിരുസഭയുടെ പ്രബോധനാധികാരവും –
ബിഷപ് ജോസഫ് പാംപ്ലാനിയില്‍

ചര്‍ച്ച ചെയ്ത ചോദ്യങ്ങൾ

1. ഈശോയില്‍ പൂര്‍ത്തിയായ ദൈവിക വെളിപാട് പൂര്‍ണ്ണമായ രീതിയില്‍ ഇന്ന് നമുക്കു ലഭിക്കുന്നത് ലിഖിതവചനമായ ബൈബിളിലൂടെയും വിശുദ്ധ പാരമ്പര്യത്തിലൂടെയും സഭയുടെ പ്രബോധനാധികാരത്തിലൂടെയുമാണ് എന്നാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. ലിഖിതവും പാരമ്പര്യവും ചേരുന്ന ദൈവവചനത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഈ പഠനപരമ്പരയില്‍ നടന്നുകഴിഞ്ഞു. പ്രബോധനാധികാരം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് – ദൈവവചനവും പ്രബോധനാധികാരവും തമ്മിലുള്ള ബന്ധം എന്താണെന്നു വിശദീകരിക്കാമോ?

2. ബൈബിളാണോ പ്രബോധനാധികാരമാണോ ആദ്യമുണ്ടായത് എന്നത് പ്രസക്തമായ ചോദ്യമാണ്. ലിഖിതവചനം, വിശുദ്ധ പാരമ്പര്യം, പ്രബോധനാധികാരം – ഏതാണ് പ്രധാനപ്പെട്ടത്

3. പ്രബോധനാധികാരം എന്നു കേള്‍ക്കുമ്പോള്‍ ഒരു മതേതര കാഴ്ചപ്പാടില്‍ എല്ലാം നിയന്ത്രിക്കുന്ന, നിര്‍വ്വചിക്കുന്ന ഒരു സംവിധാനമുണ്ട്. ബാക്കിയെല്ലാവരും അതിനു കീഴില്‍ ജീവിക്കണം എന്ന ഒരു ധ്വനി വരാറുണ്ട്. പ്രബോധനാധികാരവും ദൈവജനവും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവമെന്താണ്?

4. സഭയുടെ പ്രബോധനാധികാരത്തില്‍ സുപ്രധാനമായ ഒരു വിശ്വാസമാണ് മാര്‍പാപ്പയുടെ തെറ്റാവരം – അതൊന്നു വിശദീകരിക്കാമോ? അതോടൊപ്പം ദൈവജനത്തിന്റെ തെറ്റാവരം എന്ന ആശയവും.

5. സഭയില്‍ പ്രബോധനാധികാരത്തിന്റെ ആവശ്യം, അനിവാര്യത എന്താണ് – പ്രബോധനാധികാരം ഇല്ലെങ്കില്‍ എന്തു സംഭവിക്കും?

6. ശീശ്മയും പാഷണ്ഡതയും വിശ്വാസത്യാഗവും വിശ്വാസത്തിനെതിരായ കാര്യങ്ങളാണ്. സഭയുടെ പ്രബോധനാധികാരത്തോടു ബന്ധപ്പെടുത്തി ഇവയെ ഒന്ന് വിശദീകരിക്കാമോ?

7. കേരളസഭയില്‍ പല സെക്ടുകളുണ്ടായിട്ടുണ്ട്. എല്ലാ സെക്ടുകളും ഉത്ഭവിക്കുന്നത് സഭാപ്രബോധനങ്ങള്‍ക്ക് നിരക്കാത്തതോ വിരുദ്ധമായതോ ആയ കാര്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ്. ഇത്തരം സെക്ടുകള്‍ രൂപംകൊള്ളുന്നതിന്റെ പശ്ചാത്തലത്തില്‍, പ്രബോധനാധികാരത്തിന് വിധേയപ്പെട്ടാണ് ദൈവവചന വ്യാഖ്യാനം നടക്കുന്നതെന്ന് പിതാവ് കരുതുന്നുണ്ടോ? തിരുത്തലുകള്‍ വരുത്തേണ്ടത് എവിടെയാണ്?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.