കാര്‍ട്ടിന്റെ നേതൃത്വത്തില്‍ ക്‌നാനായ സ്റ്റാര്‍സ് പുതിയ ബാച്ചിനായുള്ള സെലക്ഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

ക്‌നാനായ സമുദായത്തിലെ പ്രതിഭാശാലികളായ കുട്ടികളെ ഹൈസ്‌കൂള്‍ പ്രവേശനാവസരത്തില്‍ തന്നെ കണ്ടെത്തി മൂല്യാധിഷ്ഠിത ജീവിത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉന്നതവിദ്യാഭ്യാസം നേടിയെടുക്കാനാവശ്യമായ പരിശീലനങ്ങളും തുടര്‍ച്ചയായി നല്‍കി ഉന്നതനിലവാരത്തിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ അതിരൂപത കാര്‍ട്ടിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്‌നാനായ സ്റ്റാര്‍സ് പദ്ധതിയിലെ പന്ത്രണ്ടാമത്തെ ബാച്ചിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായുള്ള സെലക്ഷന്‍ ക്യാമ്പ് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ചു.

ക്യാമ്പിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കാര്‍ട്ട് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചൈതന്യ കമ്മീഷന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. ചാക്കോ വണ്ടന്‍കുഴി, ഡോ. അജിത് ജെയിംസ്, ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ പ്രസംഗിച്ചു. 42 ഇടവകകളില്‍ നിന്നായി 133 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. 18 കാര്‍ട്ട് മെന്റേഴ്‌സ് വിലയിരുത്തലുകള്‍ക്കു നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.