പാഷൻ ഓഫ് ക്രൈസ്റ്റിന്റെ രണ്ടാം ഭാഗം വരുന്നു; ക്രിസ്തുവായി വീണ്ടും ജിം കാവീസൽ

ചരിത്രത്തിൽ തന്നെ ഇടംപിടിച്ച വമ്പൻ ഹിറ്റ് സിനിമയായിരുന്ന പാഷൻ ഓഫ് ക്രൈസ്റ്റിന്റെ രണ്ടാം ഭാഗം വരുന്നു. യേശുവിന്റെ പുനരുത്ഥാനവുമായി ബന്ധപ്പെട്ട ഒരു ചിത്രമായിരിക്കും ഇതെന്നാണ് നിഗമനം. ‘പാഷൻ ഓഫ് ക്രൈസ്റ്റ്: റിസറക്ഷൻ’ എന്നാണ് പുതിയ സിനിമയുടെ പേര്.

ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒരു സിനിമയായിരിക്കുമിത്. പുനരുത്ഥാനത്തെക്കുറിച്ചുള്ള ഒരു ചിത്രത്തിനായി ബ്രേവ്‌ഹാർട്ട്, തിരക്കഥാകൃത്ത് റാൻ‌ഡാൽ വാലസിനൊപ്പം താൻ ചേരുന്നതായി 2016-ൽ മെല്‍ ഗിബ്സൺ പറഞ്ഞിരുന്നു.

“ഈ ചിത്രം, അപ്പസ്തോലന്മാര്‍ അനുഭവിച്ചതുപോലെ പുനരുത്ഥാനത്തിലേയ്ക്ക് നയിക്കുന്ന സംഭവങ്ങൾ ഘട്ടംഘട്ടമായി ഉൾക്കൊള്ളുന്ന ഒന്നാണ്. പരിശുദ്ധ കന്യകാമറിയമായി അഭിനയിച്ച മായ മോർഗൻസ്റ്റെർൻ ഉൾപ്പെടെ, ദ പാഷൻ ഓഫ് ദി ക്രൈസ്റ്റിലെ നിരവധി അഭിനേതാക്കൾ അതിന്റെ തുടർച്ചയായ രണ്ടാം ഭാഗത്തിലും ഉണ്ടാകും” – നാഷണൽ കാത്തലിക് രജിസ്റ്റർ റിപ്പോർട്ട് ചെയ്യുന്നു.

ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നത് ഇസ്രായേൽ, മൊറോക്കോ, ഇറ്റലി ഉൾപ്പെടെ യൂറോപ്പിന്റെ വിവിധ  ഭാഗങ്ങളിലായിട്ടാണ്. ചിത്രം പുറത്തിറങ്ങുന്നത് 2022-ലായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.