ജന്മദിനത്തിൽ പാപ്പായ്ക്ക് സമ്മാനം നൽകി റോമിലെ പാവപ്പെട്ട ആളുകൾ

പിറന്നാൾ ദിനത്തിൽ പാപ്പായ്ക്ക് സൂര്യകാന്തി പൂക്കൾ സമ്മാനിച്ചു റോമിലെ ദരിദ്രരായ ആളുകൾ. വത്തിക്കാനിലെ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി ആണ് ഈ കാര്യം അറിയിച്ചത്.

പാവപ്പെട്ട ആളുകൾ കൊടുത്തയച്ച സൂര്യകാന്തി പൂക്കൾ കർദ്ദിനാൾ കൊൻറാഡ് ക്രാജെവ്സ്കി പാപ്പായ്ക്ക് സമ്മാനിച്ചു. ശ്വാസകോശ സംബന്ധമായ അസുഖമുള്ള കുട്ടികൾക്കായി വെനിസ്വേലയിലേക്ക് നാല് കൃത്രിമ ശ്വസനോപകരണങ്ങൾ അന്നേ ദിവസം പാപ്പാ അയച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ 84-ാം ജന്മദിനം ആഘോഷങ്ങൾ ഇല്ലാതെ നടന്നു. പ്രാർത്ഥനയോടെയാണ് അന്നേ ദിനം പാപ്പാ ചെലവഴിച്ചതെന്ന് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.