അൽഫോൻസാമ്മ ദൈവത്തിന്റെ സ്വരം ലോകത്തിന് കേൾപ്പിച്ചു: മാർ ജോസഫ് കല്ലറങ്ങാട്ട്

അൽഫോൻസാമ്മ ദൈവത്തിന്റെ സ്വരം ലോകത്തിന് കേൾപ്പിച്ചവളാണെന്നും ആധുനിക ലോകത്തിന് ഏറ്റവും ആവശ്യമായ വ്യക്തിയാണ് അൽഫോൻസാമ്മയെന്നും പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. അൽഫോൻസാമ്മയുടെ സവിധത്തിൽ സുറിയാനിയിൽ വിശുദ്ധ കുർബാനയർപ്പിച്ചു തിരുനാൾ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഉത്ഥിതന്റെ മുഖമല്ല ഉത്ഥിതന്റെ മുറിവുകളാണ് എനിക്ക് കാണേണ്ടത് എന്നുപറഞ്ഞ തോമ്മാശ്ലീഹായുടെ ആത്മീയ പൈതൃകത്തിന്റെ പുനർവായനയാണ് അൽഫോൻസാമ്മയിലൂടെ നടന്നത്. നസ്രാണി സഭയുടെ ശ്രേഷ്ഠ പുത്രിയായ അൽഫോൻസാമ്മ നമ്മുടെ ആത്മീയതയുടെ അടിത്തറയും വികാരവുമാണ്. അമ്മയുടെ ആത്മേയ്യ വഴികൾ കണ്ടെത്തനുള്ള ഒരു ശ്രമമായിരിക്കണം നമ്മുടെ ആത്മീയതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.