തിരുഹൃദയവണക്കം: നാലാം ദിവസം

ജപം

ദയയും സ്നേഹവും നിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ! അങ്ങയെ ഞാന്‍ ആരാധിക്കുന്നു. പൂര്‍ണ്ണഹൃദയത്തോടുകൂടെ ഞാന്‍ സ്നേഹിക്കുന്നു. ഇത്രയധികമായി എന്നെ അങ്ങ് സ്നേഹിച്ചിരിക്കയാല്‍, ഇനിയെങ്കിലും അങ്ങയെ വേദനിപ്പിക്കാതിരിക്കേണ്ടത് എന്റെ കടമയായിരിക്കുന്നു. മാധുര്യപൂര്‍ണ്ണമായ ഈശോയേ! അങ്ങയോടു ഞാന്‍ ചെയ്ത പാപങ്ങളെ ഓര്‍ത്ത് മനസ്താപപ്പെട്ട് ക്ഷമ യാചിക്കുന്നു.

അനന്തക്ഷമാനിധിയായ നാഥാ, വിശുദ്ധ കുര്‍ബാനയില്‍ അങ്ങയോടു ചെയ്യുന്ന പാപങ്ങള്‍ക്കു പരിഹാരമായി എന്ത് ത്യാഗപ്രവൃത്തിയും ചെയ്യുവാന്‍ ഞാന്‍ സന്നദ്ധനാണ്. കൃപാനിധിയായ ഈശോ! അങ്ങ് എനിക്കു ചെയ്തു തരുന്ന അസംഖ്യങ്ങളായ അനുഗ്രഹങ്ങള്‍ക്ക് നന്ദിയായി സകല മാലഖമാരുടെയും സ്വര്‍ഗ്ഗ വാസികളുടെയും ആരാധനാ സ്തുതി സ്തോസ്ത്രങ്ങളെ അങ്ങയ്ക്കു ഞാന്‍ കാഴ്ച വയ്ക്കുന്നു.

സൃകൃതജപം

മുറിവേല്‍പ്പിക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ! ഞങ്ങളുടെ മേല്‍ കനിയണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.