ദിവ്യസ്നേഹാഗ്നി: ഈശോയുടെ ഹൃദയത്തിലെ മുറിവില്‍ നിന്നൊഴുകുന്ന കരുണ

കരുണ എന്നും ആശ്വാസം നൽകുന്ന ഒരു വചനമാണ്. കരുണയുള്ളവൻ എന്ന് നാം ഒരു വ്യക്തിയെപ്പറ്റി പറയുമ്പോൾ ഹൃദയമുള്ളവൻ എന്നാണല്ലോ അതിന്റെ അര്‍ത്ഥം. വിശുദ്ധ ഫൗസ്റ്റീനയോട് ഈശോ പറയുന്നു. “എൻ്റെ തിരുഹൃദയം കരുണയുടെ ഉറവയാണ്. നീരൊഴുക്കിൽ നിന്നെന്നപോലെ എൻ്റെ എല്ലാ മുറിവുകളിൽ നിന്നും ആത്മാക്കൾക്കായുള്ള കരുണ ഒഴുകുന്നു. പക്ഷെ, അത്യഗാധമായ കരുണയുടെ ഉറവ എൻ്റെ ഹൃദയത്തിലെ മുറിവിൽ നിന്നാണ് ഉദ്ഭവിക്കുന്നത്.”

എല്ലാ കൃപകളും കരുണയിൽ നിന്നാണ് ഒഴുകിവരുന്നത്. ദൈവത്തിന്റെ നന്മയെ നാം ആരും സംശയിക്കണ്ട. ഒരു വ്യക്തിയുടെ പാപങ്ങൾ രാവുപോലെ ഇരുണ്ടതാണെങ്കിലും ദൈവത്തിന്റെ കരുണ നമ്മുടെ ദുരിതങ്ങളേക്കാൾ ശക്തമാണ്. ഒരു കാര്യമേ ആവശ്യമുളളൂ. കരുണാസമ്പന്നനായ ദൈവത്തിന്റെ കൃപയുടെ ഒരു രശ്മി കടന്നുവരാൻ തക്കവിധം പാപി തന്റെ ഹൃദയത്തിന്റെ വാതിൽ അല്പമെങ്കിലും തുറന്നാൽ ബാക്കി ദൈവം തന്നെ പ്രവർത്തിച്ചുകൊള്ളും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.