‘റോസറി എക്രോസ് ഇന്ത്യ’: ജപമാലയജ്ഞത്തില്‍ പങ്കുചേരാന്‍ തയ്യാറെടുത്ത് ഭാരതത്തിലെ കത്തോലിക്കാ വിശ്വാസികള്‍

പരിശുദ്ധ ദൈവമാതാവിന്റെ ജപമാലയജ്ഞത്തിന് തയ്യാറെടുത്ത് ഭാരതത്തിലെ കത്തോലിക്കാ വിശ്വാസികള്‍. ഒക്ടോബര്‍ 10 വൈകിട്ട് അഞ്ചിനാണ് ‘റോസറി എക്രോസ് ഇന്ത്യ’ എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ജപമാല പ്രാര്‍ത്ഥനായജ്ഞം സംഘടിപ്പിക്കുന്നത്. മഹാമാരിയില്‍ നിന്നുള്ള സംരക്ഷണം ഉള്‍പ്പെടെ ഏഴ് പ്രത്യേക നിയോഗങ്ങളുമായാണ് ജപമാലയജ്ഞം നടത്തുന്നത്. മഹാമാരിയുടെ സാഹചര്യത്തില്‍, വൈകിട്ട് 5 മണിക്ക് ഒരേ സമയം വീടുകളില്‍ ജപമാല അര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

കോവിഡ് വിമുക്തിയും രോഗബോധിതരുടെ സംരക്ഷണവും, വി. യൗസേപ്പിതാവിന്റെ സംരക്ഷണം ലഭിക്കാന്‍, വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും വേണ്ടി, ജീവന്‍, വിവാഹ-കുടുംബമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ സ്വര്‍ഗപ്രവേശനം, തിരുഹൃദയത്തിനും വിമലഹൃദയത്തിനും എതിരായി ചെയ്ത പാപങ്ങള്‍ക്ക് പ്രായശ്ചിത്തം, വിമലഹൃദയനാഥയുടെ കീര്‍ത്തി പ്രഘോഷിക്കപ്പെടാന്‍ എന്നിവയാണ് പ്രധാന പ്രാര്‍ത്ഥനാനിയോഗങ്ങള്‍.

ദൈവമാതാവിന്റെ മാദ്ധ്യസ്ഥ്യം തേടി പോളണ്ടില്‍ സംഘടിപ്പിച്ച ‘റോസറി ഓണ്‍ ബോര്‍ഡറി’ന്റെയും ബ്രിട്ടണില്‍ നടന്ന ‘റോസറി ഓണ്‍ കോസ്റ്റിന്റെയും’ മാതൃകയില്‍ ഇന്ത്യയില്‍ 2018 -ല്‍ ആരംഭിച്ച കൂട്ടായ്മയാണ് ‘റോസറി എക്രോസ് ഇന്ത്യ.’ അതിന്റെ തുടര്‍ച്ചയായാണ് ഇത്തവണയും ഈ ജപമാലയജ്ഞം സംഘടിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.