സെന്റ് പോള്‍ ഔട്ട് സൈഡ്‌സ് ദി വാള്‍സ് ബസിലിക്ക മധ്യകാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്നു

പുതിയ പുരാവസ്തു ഗവേഷകര്‍ സെന്റ് പോള്‍ ഔട്ട് സൈഡ്‌സ് ദി വാള്‍സ് ബസിലിക്കയിലെ മധ്യകാലഘട്ടത്തിലെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.

880 ല്‍ സെന്റ് പോള്‍സ് ബസിലിക്കയില്‍ വിശുദ്ധ പത്രോസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷിച്ച് വച്ചിട്ടുള്ളതായി ചരിത്ര രേഖകള്‍ പറയുന്നു. സാറാസിന്‍ ആക്രമണത്തില്‍ നിന്നും രക്ഷിക്കാനായി, ജോണ്‍ എട്ടാമന്‍ മാര്‍പ്പാപ്പ കോട്ടകെട്ടി അത് സൂരക്ഷിതമാക്കി.

‘മൊണ്‍ക്‌സ് ഓര്‍ച്ചാര്‍ഡ്’ എന്ന ഇറ്റാലിയന്‍ പള്ളിയില്‍ ‘ഓര്‍ട്ടോ ഡി മൊനാസി’ എന്ന പുരാവസ്തു വിഭാഗം ഈ കോട്ടകളുമായി ബന്ധപ്പെട്ടിരിക്കുന്നു. മധ്യകാല റോമില്‍ ബെനഡിക്ടന്‍ സന്യാസികളുടെ നിത്യജീവിതത്തെ കുറിച്ചൊരു ആശയം അവതരിപ്പിക്കുന്നു.

തുടര്‍ന്ന് പാപ്പ സെന്റ് പോളിന്റെ ശവകുടീരത്തിലെത്തുന്ന  നിരവധി തീര്‍ഥാടകര്‍ക്ക് താമസവും സൗകര്യങ്ങളും നല്‍കാന്‍ ആഗ്രഹിച്ചു.

ജലവിതരണത്തിനുള്ള ഒരു ചാനല്‍, ഏണികള്‍ ഉള്ള പൂമുഖം, ഒരു ചെറിയ മണി ഗോപുരം, നിര്‍മാണ സാമഗ്രികളും ഉപകരണങ്ങളും, കമ്മ്യൂണിറ്റി റൂമുകള്‍, ഭൂഗര്‍ഭ ഉറവകള്‍ എന്നിവ ഇവിടെ കൗതുകം സൃഷ്ടിക്കുന്നു.

2013 ല്‍ ഉദ്ഘാടനത്തിനുശേഷം അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍, ജൂണ്‍ 28 ന് പുരാവസ്തുഗവേഷണ കേന്ദ്രം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തിരിക്കുകയാണ്. മുസിയോഗ്രഫി, പ്ലേ ലൈറ്റ് എന്നിവ ഉപയോഗിച്ച് പുതിയ കാഴ്ചപ്പാടും വീക്ഷണവും സൃഷ്ടിക്കാനുള്ള അവസരവും ഉണ്ടാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.