ഫാ. ജോര്‍ജ് കുറ്റിക്കല്‍ എംസിബിഎസിന്റെ 31ാം ചരമദിനം ആചരിച്ചു

മലയാറ്റൂര്‍: ആകാശപ്പറവകളുടെ കൂട്ടുകാര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ഡയറക്ടറുമായിരുന്ന ഫാ. ജോര്‍ജ് കുറ്റിക്കല്‍ എംസിബിഎസിന്റെ 31ാം ചരമദിനം ആചരിച്ചു. മലയാറ്റൂര്‍ മാര്‍ ആലാഹ് ദയറയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ സീറോ മലബാര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ആരോരുമില്ലാത്തവര്‍ക്കും വേദനിക്കുന്നവര്‍ക്കും അത്താണിയായ പുണ്യജീവിതത്തിന്റെ ഉടമയായിരുന്നു ഫാ. ജോര്‍ജ് കുറ്റിക്കലെന്നു മാര്‍ വാണിയപ്പുരയ്ക്കല്‍ അനുസ്മരിച്ചു.

അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യു തുണ്ടത്തില്‍, ഫാ. കുര്യാക്കോസ് മുഞ്ഞേലില്‍, ഫാ. ആന്റണി കൊച്ചുകരിയില്‍, ഫാ. സെബാസ്റ്റ്യന്‍ മുട്ടുതൊട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. അനുസ്മരണ സമ്മേളനത്തില്‍ പി.എസ്. ജോണ്‍ അധ്യക്ഷതവഹിച്ചു. റോജി എം. ജോണ്‍ എംഎല്‍എ, ജോസ് കല്ലുംപുറം, ഫാ. മാത്യു തുണ്ടത്തില്‍, ഫാ. കുര്യാക്കോസ് മുഞ്ഞേലില്‍, സെലിന്‍ കാക്കശേരി, നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് അനു ബേബി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.