ഒരു വര്‍ഷ കാലയളവില്‍ യൂറോപ്പിലുണ്ടായത് അഞ്ഞൂറിലേറെ അക്രമങ്ങള്‍

മതവിദ്വേഷത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ ക്രൈസ്തവര്‍ക്കെതിരെ അഞ്ഞൂറിലേറെ അക്രമങ്ങള്‍ ഉണ്ടായതായി യൂറോപ്യന്‍ സുരക്ഷാ – സഹകരണ സംഘടന (ഒ.എസ്.സിഇ). ആക്രമണം ഏറ്റവും കൂടുതലുണ്ടായത് ഫ്രാന്‍സിലാണ്. രാജ്യത്തുണ്ടായ 144 ആക്രമണങ്ങളില്‍ ഭൂരിഭാഗവും കത്തോലിക്കാ ദേവാലയങ്ങള്‍ക്കു നേരെയായിരുന്നു.

കത്തോലിക്കാ വൈദികരെ കയ്യേറ്റം ചെയ്തതും ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കിയതും സക്രാരികളില്‍ നിന്നും വിശുദ്ധ കുര്‍ബാന മോഷ്ടിച്ചതും കന്യകാമറിയത്തിന്റെ ചിത്രം നശിപ്പിച്ചതും കൗണ്‍സലിംഗ് സെന്റര്‍ അലങ്കോലപ്പെടുത്തിയതുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഈ കണക്കുകളില്‍ നാലിലൊന്നും പരിശുദ്ധ സിംഹാസനത്തില്‍ നിന്നു തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയാണ്. അന്താരാഷ്ട്ര സഹിഷ്ണുതാ ദിനമായ നവംബര്‍ 16-നാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.