മിഡിൽ ഈസ്റ്റിൽ ക്രൈസ്തവ സ്ത്രീകൾക്കു നേരെ മതപീഡനവും ലൈംഗികാതിക്രമവും വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്

മിഡിൽ ഈസ്റ്റിൽ ക്രൈസ്തവ സ്ത്രീകൾക്കു നേരെ മതപീഡനവും ലൈംഗികാതിക്രമവും വർദ്ധിച്ചുവരികയാണെന്ന് എയ്ഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ (CAN) പുതിയ റിപ്പോർട്ടിൽ പറയുന്നു. ‘അവളുടെ നിലവിളി കേൾക്കുക: ക്രൈസ്തവ സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടു പോകൽ, നിർബന്ധിത മതപരിവർത്തനം, ലൈംഗിക ചൂഷണം’ എന്ന പേരിലുള്ള റിപ്പോർട്ടിലാണ് ഇപ്രകാരം പരാമർശിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭരണവർഷങ്ങളിൽ, തീവ്രവാദികൾ ആയിരക്കണക്കിന് ക്രൈസ്തവ സ്ത്രീകളെ അടിമകളാക്കിയതായി റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ഇറാഖിലും സിറിയയിലും ലെബനനിലും ജോർദ്ദാനിലുമുള്ള ക്രൈസ്തവ സ്ത്രീകൾ നിർബന്ധിത മതപരിവർത്തനം, നിർബന്ധിത വിവാഹം, പീഡനം, ബലാത്സംഗം എന്നിവയാൽ കഷ്ടപ്പെടുന്നുണ്ട്.

ക്രൈസ്തവ സ്ത്രീകൾ മിഡിൽ ഈസ്റ്റിൽ ന്യൂനപക്ഷങ്ങളായാണ് ജീവിക്കുന്നതെന്നും ഇസ്ലാമിക് സ്റ്റേറ്റിന്റെ പരാജയം കൊണ്ടു മാത്രം ക്രൈസ്തവർക്കു നേരെയുള്ള തട്ടിക്കൊണ്ടു പോകലും ലൈംഗിക പീഡനവും അവസാനിക്കുന്നില്ല. മിഡിൽ ഈസ്റ്റിലെ ചില പ്രദേശങ്ങളിലെ ശക്തമായ ഗോത്രബന്ധങ്ങൾ ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനത്തിന്റെ പേരിൽ സ്ത്രീകളെ പീഡനത്തിന് വിധേയരാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.