അഭയാർത്ഥികളിൽ ക്രിസ്തുവിനെ കണ്ടെത്തുന്നതിനായി ദൈവം ഒരുക്കിയ മിഷനറി

ഗ്രീസിൽ നിരാലംബരായ അഭയാർത്ഥികളെ സേവിച്ചുകൊണ്ട് അവരിൽ ദൈവത്തെ കണ്ടെത്തുന്ന ഒരു യുവ സന്യാസിനി ഉണ്ട്. ക്രിമിയയിൽ നിന്നുള്ള 38 -കാരിയായ ആ സന്യാസിനിയാണ് സിസ്റ്റർ വിക്ടോറിയ കോവൽ‌ചുക്ക്. അഭയാർത്ഥി കുടുംബങ്ങൾക്കായി പ്രവർത്തിച്ചുകൊണ്ട് ദൈവവുമായി കൂടിക്കാഴ്ച നടത്തുകയാണ് ഈ സന്യാസിനി.

ബ്രസീലിൽ ഒരു മിഷനറിയാകാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു സിസ്റ്റർ വിക്ടോറിയ. എന്നാൽ ദൈവ പദ്ധതി മറ്റൊന്നായിരുന്നു. ആ പദ്ധതിയാണ് ഗ്രീസിലെ അഭയാർഥികളുടെ പക്കലേയ്ക്ക് ഈ സന്യാസിനിയെ എത്തിച്ചത്. തന്റെ സ്വപ്നം ബ്രസീലിൽ ആയിരിക്കുകയായിരുന്നു എങ്കിലും ഇപ്പോൾ ഗ്രീസിലെ ജനങ്ങളെ സ്നേഹിക്കുകയും അവരിലൂടെ ദൈവത്തെ കണ്ടെത്തുകയുമാണ് സി. വിക്ടോറിയ. 1980 -കളിൽ ജനിച്ച സിസ്റ്റർ വിക്ടോറിയ റഷ്യൻ ഓർത്തഡോക്സ് വിശ്വാസത്തിൽ ആണ് വളർന്നത്. ഇവരുടെ കുടുംബം വിശ്വാസ പരമായ കാര്യങ്ങളിൽ അത്ര തീക്ഷണത പുലർത്തിയിരുന്നില്ല എങ്കിലും വിക്ടോറിയ അങ്ങനെ ആയിരുന്നില്ല. വളരെ ചെറുപ്പത്തിൽ ലൈബ്രറിയിൽ നിന്നും കുട്ടികളുടെ ബൈബിൾ അവൾക്കു ലഭിച്ചത് അവളുടെ വിശ്വാസ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു. ആ ബൈബിൾ തിരികെ നൽകുവാൻ അവൾ ആഗ്രഹിച്ചിരുന്നില്ല.

സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം, സ്റ്റോർ അലമാരയിൽ ബൈബിളുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. അങ്ങനെ മുത്തശ്ശി ഒരു ബൈബിൾ വാങ്ങി. ആ ബൈബിൾ കുഞ്ഞു വിക്ടോറിയയെ ഏറെ ആകർഷിച്ചു. ആദ്യം വായിച്ചത് ഒന്നും മനസിലായില്ല. അതിനാൽ അവൾ ആ പുസ്തകം അടച്ചു വച്ചു. എന്നാൽ വീണ്ടും വായിക്കുവാൻ ഉള്ള പ്രേരണ ലഭിച്ചു. പതിയെ പതിയെ വായിക്കുന്ന കാര്യങ്ങൾ അവൾക്കു മനസിലായി തുടങ്ങി. നിരന്തരം ഉള്ള ബൈബിൾ വായനയിലൂടെ ദൈവത്തിന്റെ സാന്നിധ്യം അവൾക്കു അനുഭവേദ്യമാകുവാൻ തുടങ്ങി. ഫ്രാൻസിലെ ഭാഷയോടും സംസ്കാരത്തോടുമുള്ള സ്നേഹത്തിന് നന്ദി പറഞ്ഞ് കത്തോലിക്കാസഭയെ കുറിച്ച് കൂടുതൽ മനസിലാക്കുവാൻ അവൾ ആരംഭിച്ചു. ഫ്രഞ്ചുകാർ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതും മറ്റും അവൾ സസൂഷ്മം നിരീക്ഷിച്ചു.

കൂടാതെ പോളിഷ് കൂട്ടുകാർക്കൊപ്പം അവൾ ഡിവലയത്തിപോയി അനുദിനം വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. ഒപ്പം ഈ വിഷ്വസത്തിൽ തന്നെ തുടരുവാൻ വലിയ ഒരു ആഗ്രഹം അവളിൽ ഉണ്ടാവുകയും ചെയ്തു. അങ്ങനെ തന്റെ പതിനെട്ടാം വയസിൽ വിക്ടോറിയ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. യൂണിവേഴ്‌സിറ്റി പഠനത്തിന് ശേഷം സന്യാസ ജീവിതം സ്വീകരിച്ച വിക്ടോറിയ ഗ്രീസിലെ അഭയാർഥികളുടെ പക്കലേയ്ക്ക് അയയ്ക്കപ്പെടുന്നതിനു മുൻപ് ഉക്രയിനിലും സേവനം ചെയ്തു. ” ഈ കാലഘട്ടത്തിൽ ദൈവം എനിക്ക് അനുവദിച്ചിരിക്കുന്ന ഏറ്റവും നല്ല സത്യമാണ് ഇത്. ഈ രാജ്യത്തിലുള്ള പല ആളുകളുമായുള്ള സംവാദത്തിലൂടെ അനുദിനം ഞാൻ ക്രിസ്തുവിനെ കണ്ടുമുട്ടുകയാണ്” -സിസ്റ്റർ പറയുന്നു.

2015 -ന് ശേഷം വിവിധ സമയങ്ങളിലായി ഗ്രീസിൽ അഭയാർത്ഥി പ്രതിസന്ധി രൂക്ഷമായിരുന്നു. ഈ കാലങ്ങളിൽ ഒക്കെയും പരാതി കൂടാതെ വിവിധ മതസ്ഥരും രാജ്യക്കാരുമായ ആളുകളോടൊപ്പം ചേർന്ന് അഭയാർത്ഥികളെ സേവിക്കുവാനും അവരിലേക്ക്‌ ക്രിസ്തുവിന്റെ പ്രത്യാശ പകരുവാനും ഈ സന്യാസിനിക്കായി. എന്നും പ്രതിസന്ധികൾ ഏറെയുണ്ട് ഈ സന്യാസിനിയുടെ ശുശ്രൂഷയിൽ എങ്കിലും ക്രിസ്തുവിനെ ആഴമായി സ്നേഹിക്കുകയാണ് ഇവർ. കാരണമായി ഈ സമർപ്പിത പറയുന്നത് “ക്രിസ്തുവാണ് എന്നെ ഇവിടെ കൊണ്ടുവന്നത്, അവിടുത്തെ സ്നേഹം എന്റെ ഉള്ളിൽ വയ്ക്കുകയും എന്റെ കുടുംബത്തെയും രാജ്യത്തെയും ഉപേക്ഷിക്കാൻ എന്നെ അനുവദിക്കുകയും ചെയ്യുന്നു. ഗ്രീസിലെ തന്റെ ശാരീരികവും രാഷ്ട്രീയവുമായ അവസ്ഥയിൽ മാറ്റം വരുത്താൻ തനിക്ക് അധികാരമില്ലെന്ന് അവനറിയാം. എങ്കിലും അവന്റെ സ്നേഹം അത് പകരുക മാത്രമാണ് ഞാൻ ചെയ്യുന്നത്” എന്നാണ്.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.