വി. മാക്സിമില്യൺ കോൾബെയുടെ തിരുശേഷിപ്പ് പോളണ്ടിലെ പാർലമെന്റിലേക്ക്

പോളിഷ് ഫ്രാൻസിസ്കൻ രക്തസാക്ഷിയായ വി. മാക്സിമില്യൺ കോൾബെയുടെ തിരുശേഷിപ്പ് പോളണ്ടിലെ ദേശീയ പാർലമെന്റിൽ കൊണ്ടുവരുന്നു. രണ്ടാം ലോകമഹാ യുദ്ധത്തിൽ ഓഷ്വിറ്റ്സിലെ നാസി തടങ്കൽപ്പാളയത്തിൽ വച്ച് സഹ തടവുകാരന് വേണ്ടി സ്വന്തം ജീവൻ നൽകിയ രക്തസാക്ഷിയാണ് അദ്ദേഹം. പോളിഷ് എപ്പിസ്കോപ്പൽ കോൺഫറൻസ് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.

ക്രിസ്മസ് ആഘോഷിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, വി. മില്യൺ കോൾബെയുടെ തിരുശേഷിപ്പ് പ്രദർശിപ്പിക്കുന്നതിനായി വാർസോയിലെ പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ചതായി പ്രസ്താവന സൂചിപ്പിക്കുന്നു. ഫ്രാൻസിസ്‌ക്കൻ ആശ്രമത്തിന്റെ രക്ഷാധികാരി ഫാ. മരിയൂസ് സൗവിക് തിരുശേഷിപ്പ് കൈമാറി. ഡെപ്യൂട്ടിമാരിൽ നിന്നും സെനറ്റർമാരിൽ നിന്നുമുള്ള നിരവധി അഭ്യർത്ഥനകൾക്ക് മറുപടിയായിട്ടാണ് ഈ ചടങ്ങ് നടന്നതെന്ന് റിപ്പോർട്ടുണ്ട്.

വിശുദ്ധന്റെ തിരുശേഷിപ്പ് ഇപ്പോൾ സെജാമിന്റെ ചാപ്പലിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. അവിടെ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെയും വിശുദ്ധ ജോവാന ബെറെറ്റ മൊല്ലയുടെയും തിരുശേഷിപ്പുകളും സൂക്ഷിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.