സീറോമലബാര്‍: ഫെബ്രുവരി 13: മര്‍ക്കോ. 3: 13-19 അപ്പസ്‌തോലന്മാരെ തിരഞ്ഞെടുക്കുന്നു

അവന്‍ മലമുകളിലേക്കുകയറി ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവര്‍ അവന്റെ സമീപത്തേക്കു ചെന്നു. അവന്‍ ദൗത്യത്തിനായി അവരെ നിയോഗിച്ചു. നമുക്കു ലഭിച്ചിരിക്കുന്ന വിളി, നാം നല്കിയിരിക്കുന്ന/ നല്കിക്കൊണ്ടിരിക്കുന്ന പ്രത്യുത്തരം, ഒപ്പം നമുക്ക് ലഭിച്ചിരിക്കുന്ന നിയോഗം എന്നിവ നാം എപ്രകാരം നിറവേറ്റുന്നുവെന്ന് വിചിന്തനത്തിനായി ഇന്നിനെ നമുക്ക് മാറ്റിവയ്ക്കാം. മനുഷ്യത്വത്തിലേയ്ക്കുള്ള വിളി, ക്രിസ്ത്യാനിയാകുവാനുള്ള വിളി, അതോടൊപ്പം നമ്മുടെ ദൗത്യം, കുടുംബനാഥനായി/ നാഥയായി, യുവാവായി/ യുവതിയായി, വിദ്യാര്‍ത്ഥിയായി/ വിദ്യാര്‍ത്ഥിനിയായി, മക്കള്‍ എന്ന നിലയില്‍ നാം എപ്രകാരം നിറവേറ്റുന്നുവെന്ന് പരിശോധിക്കാം. ഒരാളൊഴികെ പതിനൊന്നു ശിഷ്യരും തങ്ങളുടെ ദൗത്യം നിറവേറ്റാന്‍ ഏറ്റെടുത്ത സമര്‍പ്പണവും ത്യാഗവും നമുക്കും മാതൃകയാവണം, വിശ്വാസജീവിതത്തിനും ജീവിതനിയോഗം പൂര്‍ത്തിയാക്കുന്നതിനും.

ഡോ. ബിനോയി അമ്പഴത്തിനാല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.