ക്രിസ്തുമസ് പ്രത്യാശ പൂര്‍ണ്ണമാക്കുവാന്‍ സഹായിക്കുന്ന പ്രശസ്തരായ വ്യക്തികളുടെ വാക്കുകള്‍ 

ക്രിസ്തുമസ് പ്രത്യാശയുടെ പ്രകാശമാണ് മനുഷ്യനിലേയ്ക്ക് പകരുക. പാപത്തില്‍ മുങ്ങിയ മനുഷ്യന് രക്ഷയുടെ പ്രകാശം പേറി പുല്‍ക്കൂട്ടില്‍ ജാതനായ ഉണ്ണിയീശോയുടെ ജന്മദിനം ആചരിക്കുമ്പോള്‍ നാമും പ്രതീക്ഷയുള്ളവര്‍ ആയിരിക്കണം.

നമ്മുടെ ജീവിതത്തില്‍ പല വിധത്തില്‍ ഉള്ള പ്രതിസന്ധികളിലൂടെ കടന്നു പോകുന്നവരാണ് നമ്മള്‍. അവിടെയൊക്കെ നമുക്കായി ഒരു രക്ഷകന്‍ ഉണ്ടെന്ന സദ്വാര്‍ത്ത നമുക്ക് പ്രത്യാശ പകരണം. ഒപ്പം തന്നെ നമ്മുടെ വാക്കുകളും മറ്റുള്ളവര്‍ക്ക് പ്രത്യാശ പകരുന്നതായിരിക്കണം. ഈ ക്രിസ്തുമസ് കാലം പ്രത്യാശയുടേതായി മാറുവാന്‍ സഹായിക്കുന്ന പ്രശസ്തരായ വ്യക്തികളുടെ വാക്കുകള്‍ ഇതാ:

1. വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 

സമാധാനവും സ്വാതന്ത്ര്യവും തേടുന്നവര്‍ക്കും പാപത്തില്‍ മുങ്ങിയവര്‍ക്കും രക്ഷയും പ്രത്യാശയും പകരുവാനായാണ് ഈശോ മനുഷ്യനായി അവതരിച്ചത്.

2. ജി കെ ചെസ്റ്റെര്‍ട്ടന്‍

പ്രത്യാശ, ഏറ്റവും മോശമായ അവസ്ഥയിലും മനസിന്റെ സന്തോഷം കെടാതെ പിടിച്ചു നിര്‍ത്തുന്ന ശക്തിയാണ്.

3. വി. മദര്‍ തെരേസ

ദൈവത്തിന്റെ പ്രകാശം പകര്‍ന്നു നല്‍കുവാന്‍ കഴിയാത്ത വാക്കുകള്‍ എല്ലാം അന്ധകാരത്തെ വര്‍ധിപ്പിക്കുന്നു.

4. ഹെലന്‍ കെല്ലര്‍

തകര്‍ന്നു കിടക്കുന്ന ലോകത്തെ പ്രകാശത്തിലേയ്ക്ക് പ്രത്യാശയിലെയ്ക്ക്, കൈപിടിച്ച് ഉയര്‍ത്തുന്ന ശക്തിയാണ് പ്രാര്‍ത്ഥന.

5. ബ്രേനെ ബ്രൌണ്‍

നമ്മുടെ ഉള്ളിലെ അവസാനിക്കാത്ത പ്രകാശത്തിന്റെ ശക്തി കണ്ടെത്തുമ്പോഴേ നാം അന്ധകാരത്തിന്റെ ശക്തികളുമായി ഏറ്റുമുട്ടാന്‍ പ്രാപ്തരാവുകയുള്ളു.

6. ഡെസ്മണ്ട് ടുടു

അന്ധകാരത്തിന്റെ നടുവിലും അതിനപ്പുറം നില്‍ക്കുന്ന ഒരു നുറുങ്ങു വെളിച്ചം കാണുവാനും അതിലേയ്ക്ക് നയിക്കുവാനും നമ്മെ പ്രാപ്തമാക്കുന്ന ഒന്നാണ് പ്രത്യാശ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.