കോവിഡ് വാക്സിൻ സ്വീകരിക്കാൻ പ്രേരിപ്പിച്ച് പ്രോ- ലൈഫ് നേതാക്കൾ

കോവിഡ് വാക്സിൻ സ്വീകരിക്കുവാൻ അനുയായികളെ പ്രേരിപ്പിച്ച് പ്രോ-ലൈഫ് പ്രവർത്തകരും മതനേതാക്കളും. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ വാക്സിൻ സ്വീകരിക്കുവാൻ ആരും മടി കാണിക്കരുതെന്ന് ഇവർ തങ്ങളുടെ അനുയായികളോട് ആഹ്വാനം ചെയ്തു.

കോവിഡ് വാക്സിൻ ദൈവത്തിന്റെ ഒരു സമ്മാനമാണെന്ന് ഡാളസിൽ നിന്നുള്ള റോബർട്ട് ജെഫ്രെസ് പറഞ്ഞു. ദൈവത്തോട് പകർച്ചവ്യാധിയിൽ നിന്ന് രക്ഷപെടുവാൻ സഹായം ചോദിക്കുകയും അതേസമയം തന്നെ വാക്സിൻ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് അർത്ഥമില്ല. വാക്സിൻ സ്വീകരിക്കുന്നതിന് എതിരായി ഒരു വിശ്വാസ സത്യവും നിലനിൽക്കുന്നില്ല എന്ന് അദ്ദേഹം വെളിപ്പെടുത്തി.

കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നത് ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ മറ്റ് അംഗങ്ങളോടുള്ള ജീവകാരുണ്യ പ്രവർത്തനമായി കരുതണം എന്ന് യു‌എസ് കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം വ്യക്തമാക്കി. അബോർഷൻ ചെയ്ത കുഞ്ഞുങ്ങളിൽ നിന്ന് ഉണ്ടാക്കുന്നതാണ് കോവിഡ് വാക്സിൻ എന്ന ധാരണയിൽ അനേകർ വാക്സിൻ സ്വീകരിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് മെത്രാൻസമിതി പ്രസ്താവന ഇറക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.