മാലിയിൽ ജിഹാദികൾ തട്ടിക്കൊണ്ടുപോയ വൈദികനെ മോചിപ്പിച്ചു

മാലിയിൽ നാല് വിശ്വാസികളോടൊപ്പം ജിഹാദികൾ തട്ടിക്കൊണ്ടുപോയ ഫാ. ലിയോൺ ഡൗയോണിനെ മോചിപ്പിച്ചു. ജൂൺ 21 -ന് ഒരു മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ നാല് വിശ്വാസികൾക്കൊപ്പം സീജിൽ നിന്ന് മോപ്തിയിലേക്ക് പോകുന്നതിനിടയിലായിരുന്നു അഞ്ചുപേരെയും ജിഹാദികൾ തട്ടിക്കൊണ്ടുപോയത്.

എന്നാൽ ബാക്കിയുള്ള നാലുപേരെയും മണിക്കൂറുകൾക്കുള്ളിൽ വിട്ടയയ്ക്കുകയും വൈദികനെ ബന്ദിയാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിമോചനത്തിന് സംഭാവന നൽകിയ എല്ലാ പരിചയക്കാർക്കും അപരിചിതർക്കും ടിയാമയിലെ രൂപതാധ്യക്ഷൻ ബിഷപ്പ് ജീൻ ബാപ്റ്റിസ്റ്റ് നന്ദി പറഞ്ഞു. ഫാ. ലിയോണിന്റെ മോചനത്തിൽ നന്ദി പറഞ്ഞുകൊണ്ട് രൂപതയിലെ എല്ലാ വൈദികരും കൃതജ്ഞതാ ബലിയർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോചിതനായതിനു ശേഷം ഫാ. ലിയോൺ വിശ്രമത്തിലാണ്.

2021 -ലെ ലോക റിപ്പോർട്ടിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഇസ്ലാമിക് സ്റ്റേറ്റിന്റെ സുന്നി വിഭാഗം മാലിയിലാണുള്ളത്. മാലിയിൽ ആകെ രണ്ട് ശതമാനം മാത്രമേ ക്രിസ്ത്യാനികൾ ഉള്ളൂ. 2012 മുതലാണ് ഐഎസ് ബന്ധമുള്ള സംഘടനകൾ പണം നേടുന്നതിനോ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുന്നതിനോ തട്ടിക്കൊണ്ടുപോകലുകൾ നടത്തിവരുന്നത്. നിലവിൽ മാലിയിൽ വംശീയ അതിക്രമങ്ങളും സംഭവിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.