യഥാർത്ഥ കുരിശിന്റെ ഭാഗങ്ങളുമായി നഗരത്തെ ആശീർവദിച്ചു വൈദികൻ

കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ദിനമായ ഇന്നലെ യഥാർത്ഥ കുരിശിന്റെ ഭാഗങ്ങളാൽ നഗരത്തെ ആശീർവദിച്ചു സ്പെയിനിലെ ടോളിഡോ അതിരൂപതയിലെ യെപസ് പട്ടണത്തിൽ സാൻ ബെനിറ്റോ അബാദ് ഡി യെപെസ് പള്ളിയിലെ ഇടവക വികാരി ഫാ. എമിലിയോ പലോമോ. വി. ഹെലേന കണ്ടെത്തിയ യഥാർത്ഥ കുരിശിന്റെ ഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പള്ളിയുടെ ഗോപുരത്തിൽ കയറി നിന്നുകൊണ്ടാണ് വൈദികൻ നഗരത്തെ ആശീർവദിച്ചത്.

വിശുദ്ധ കുരിശിനാൽ കർത്താവായ യേശു നൽകിയ ഈ അനുഗ്രഹം, ദൈവത്തിന് മാത്രമേ നമ്മെ രക്ഷിക്കാൻ കഴിയൂ എന്ന് ഏറ്റുപറയാനുള്ള ഒരു ആഹ്വാനമാണ്. അതിന് നിങ്ങൾക്ക് സാധിക്കുമോ? ഫാ. പലോമോ ചോദിക്കുന്നു. വളരെയേറെ പ്രതികൂല സാഹചര്യങ്ങളും രോഗങ്ങളും കഷ്ടപ്പാടുകളും നമ്മെ വലയ്ക്കുമ്പോൾ നിങ്ങൾ ഒറ്റയ്ക്കല്ല, കർത്താവായ ഞാൻ നിങ്ങളോട് കൂടെയുണ്ടെന്ന് അവിടുന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.

കുരിശ് ഒരു ശാപമല്ല, അത് രക്ഷയുടെയും വിജയത്തിന്റെയും അടയാളമാണ്. അതിനാൽ നമ്മെ രക്ഷയിലേക്ക് നയിക്കുന്ന കുരിശിനെ സ്നേഹിക്കുവാൻ പഠിക്കണം. അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.