മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: സെപ്റ്റംബർ 01

ഈശോയോടൊപ്പം സുപ്രഭാതം

ദൈവമേ, എല്ലാ നന്മകളുടെയും ഉറവിടമായ അങ്ങയുടെ കരങ്ങളിൽ എന്റെ ഹൃദയം സമർപ്പിച്ചു കൊണ്ടു ഞാൻ ഇന്നേ ദിവസം ആരംഭിക്കുന്നു. സാഹോദര്യത്തിന്റെയും പൊതുനന്മയുടെയും അരൂപിയിൽ ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ. ഇന്നത്തെ എന്റെ ജീവിതം, പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി സമർപ്പിക്കുന്നു. തൽഫലമായി ഓരോരുത്തരും പൊതുനന്മയ്ക്കവേണ്ടിയും, മനുഷ്യ കേന്ദ്രീകൃതമായ ഒരു സമൂഹം പണിതുയർത്തുന്നതിനു വേണ്ടി അധ്വാനിക്കട്ടെ.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ

ഈശോയോടൊപ്പം മദ്ധ്യാഹ്നം

യേശുവിൽ മാത്രമേ നമ്മെ അലട്ടുന്ന പ്രശ്നങ്ങൾക്ക്, അത്യന്തികമായ ഉത്തരം കണ്ടെത്തനാകു. (വി. ജോൺ പോൾ രണ്ടാമൻ പാപ്പ) ഈശോയെ നിന്നിൽ എപ്പോഴും ഉത്തരം കണ്ടെത്താൻ എന്നെ പഠിപ്പിക്കണമേ.

ഈശോയോടൊപ്പം രാത്രി

“കര്‍ത്താവേ, അങ്ങയുടെ കാരുണ്യംഎന്നില്‍നിന്നു പിന്‍വലിക്കരുതേ! അവിടുത്തെ സ്‌നേഹവും വിശ്വസ്‌തതയും എന്നെ സംരക്‌ഷിക്കട്ടെ! (സങ്കീര്‍ത്തനങ്ങള്‍ 40:11). ഈശോയ നിന്നിൽ ഉത്തരം കണ്ടെത്താൻ തുനിയാതെ, എന്റെ തന്നെ നിർദ്ദേശങ്ങളുമായി സമുഹത്തിന്റെ തിന്മക്കെതിരെ പോരാടാൻ തിരിഞ്ഞ അഹങ്കാര പൂരിതമായ എന്റെ നിലപാടുകളോട് ക്ഷമിക്കണമേ. നാളെ അങ്ങയിൽ പൂർണ്ണമായി ആശ്രയിച്ചുകൊണ്ട് എന്റെ എല്ലാ ജോലികളും ക്രമികരിക്കാൻ എന്നെ അനുവദിക്കേണമേ.

നന്മ നിറഞ്ഞ പിതാവേ..

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.