മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ജനുവരി 29

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, അങ്ങേക്കു പ്രതിഷ്ഠിക്കപ്പെട്ട ഈ ദിനത്തിൽ അങ്ങയുടെ പ്രിയ പുത്രൻ വിശുദ്ധ കുർബാനയിലൂടെ ഞങ്ങൾക്കു സ്വയം നൽകിയതുപോലെ, എന്റെ ഹൃദയവും സ്വയം ശൂന്യമാക്കാനായി അങ്ങേക്ക് സമർപ്പിക്കുന്നു. പരിശുദ്ധമായ ഈ ദിനത്തിൽ പുണ്യപ്പെട്ട ജീവിതം നയിച്ച് സ്നേഹത്തിലും മറ്റുള്ളവരോടുള്ള ബഹുമാനത്തിലും വളരാൻ എന്നെ പഠിപ്പിക്കേണമേ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“യേശു ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തിന്റെ സ്നേഹ ബന്ധത്തിലാണ് അവനോടു ഐക്യപ്പെട്ടിരിക്കാനുള്ള ആവശ്യകത വരുന്നത്” (ഫ്രാൻസീസ് പാപ്പാ).

ഈശോയോടൊപ്പം  രാത്രി

“ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മർ, സ്വർഗ്ഗരാജ്യം അവരുടേതാണ്” (മത്താ 5:3).  ദൈവമേ, ഇന്നേ ദിനം അങ്ങു നൽകിയ ദാനങ്ങൾക്കും, പുണ്യത്തിൽ വളരാൻ തന്ന അവസരങ്ങൾക്കും ഞാൻ നന്ദി പറയുന്നു. എന്നെ തന്നെ ഒറ്റപ്പെടുത്തി മറ്റുള്ളവരുടെ ആവശ്യങ്ങളെ ഞാൻ അവഗണിച്ചതിനു എന്നോട് ക്ഷമിക്കണമേ. നാളെ എന്റെ എല്ലാ പ്രവർത്തികളിലും ദൈവസ്നേഹാനുഭവത്തിൽ ചെയ്യാനും പ്രകാശം പരത്താനും  എന്നെ സഹായിക്കേണമേ.  ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.