കുർബാന സ്വീകരണശേഷം യേശുവിനോട് ഐക്യപ്പെടാനുള്ള പ്രാർത്ഥന

വിശുദ്ധ കുർബാന സ്വീകരിച്ച ശേഷം നമ്മുടെ ഹൃദയത്തിൽ എഴുന്നള്ളിവന്നിരിക്കുന്നത് ഈശോ തന്നെയാണെന്നു വിശ്വസിക്കുക. ആ ഈശോയുടെ സാന്നിധ്യം അനുഭവിക്കാൻ പരിശ്രമിക്കുക. വിശുദ്ധ കുർബാന സ്വീകരിച്ച ശേഷം നിങ്ങളോടൊപ്പമായിരിക്കാൻ ദൈവത്തോട് അപേക്ഷിക്കുക. ചെറിയ പാപം പോലും ചെയ്ത് ദൈവത്തെ വേദനിപ്പിക്കുകയില്ലെന്ന് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുക.

വിശുദ്ധ കുർബാന സ്വീകരിക്കുക എന്നത് മഹാഭാഗ്യമാണ്, അനുഗ്രഹമാണ്. യേശുവിന്റെ സാന്നിധ്യം നമ്മുടെ ശരീരത്തിലേക്കും ആത്മാവിലേക്കും പ്രവേശിക്കാൻ അനുവദിക്കുന്ന നിമിഷങ്ങളാണവ. ആ സാന്നിദ്ധ്യം നമ്മെ വിട്ടുപോകാൻ നാം ആഗ്രഹിക്കാറില്ല. ഈശോയെ സ്വീകരിച്ച ശേഷം നമ്മോടൊപ്പമായിരിക്കാൻ ദൈവത്തോട് അപേക്ഷിക്കുന്ന ഒരു ചെറിയ പ്രാർത്ഥന ഇതാ…

“സർവ്വശക്തനായ ദൈവമേ, അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ അയോഗ്യതകളാൽ ഞങ്ങളെ വിട്ടുപോകരുതേ. ദൈവികരഹസ്യങ്ങളിൽ പങ്കുചേർന്ന ഞങ്ങളെ ഒരിക്കലും ഉപേക്ഷിക്കരുതേ. കർത്താവായ ഈശോയുടെ സാന്നിധ്യവും സഹവാസവും അവബോധത്തോടെ മനസിലാക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.