മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 20

അസംഘടിത തൊഴിലാളികള്‍

അസംഘടിത മേഖലയില്‍ തൊഴിലില്‍ ഏര്‍പ്പെട്ട് ഇപ്പോള്‍ അങ്ങേ സന്നിധിയില്‍ ആയിരിക്കുന്ന എല്ലാ സഹോദരിസഹോദരങ്ങളെയും ഓര്‍ക്കുന്നു. ഇഹലോകജീവിതത്തില്‍ അവര്‍ നേരിട്ട കഷ്ടപ്പാടുകള്‍ക്കും, അരക്ഷിതാവസ്ഥകള്‍ക്കും, ഒറ്റപ്പെട്ടലുകള്‍ക്കും തക്കതായ പ്രതിഫലം നല്‍കണമേ, അങ്ങയുടെ തിരുമുഖം ദര്‍ശിച്ചു പ്രതിഫലം നല്‍കേണണേ. അങ്ങയുടെ തിരുമുഖം ദര്‍ശിച്ചു സ്വര്‍ഗ്ഗീയാനന്ദം നിരന്തരം അനുഭവിക്കാന്‍ അവര്‍ക്കിടയാകട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വര ആമ്മേന്‍.

candle-animated_grandeശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ജപം

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ (അഞ്ചു പ്രാവശ്യം ചൊല്ലുക)

ചെറിയ ഒപ്പീസ് പുസ്തക രൂപത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.