ദാമ്പത്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ വിശുദ്ധ യൂദാസിനോടുള്ള പ്രാര്‍ത്ഥന 

  സ്‌നേഹവും ദൈവാനുഗ്രഹവും നിറഞ്ഞ ദമ്പതികള്‍ ഒരു കുടുംബത്തിന്റെ ഐശ്വര്യമാണ്. ദൈവം കൂട്ടിച്ചേര്‍ത്ത ബന്ധങ്ങള്‍ അതിന്റെ പരിശുദ്ധിയില്‍ മുന്നോട്ട് കൊണ്ടുപോകുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിന് ദമ്പതികള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ സ്‌നേഹം നിറഞ്ഞതാവണം.

  എന്നാല്‍ ദാമ്പത്യ ബന്ധങ്ങളില്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാവാറുണ്ട്. അത് സാധാരണമാണ്. അവിടെയൊക്കെ ദൈവത്തിന്റെ കൃപ യാചിക്കുകയാണ് ചെയ്യേണ്ടത്. ബന്ധങ്ങളിലെ വിയോജിപ്പുകള്‍ മാറുവാനും നല്ല രീതിയില്‍ മുന്നോട്ടു പോകുവാനും വിശുദ്ധ യൂദാസിന്റെ മധ്യസ്ഥത വഹിച്ചു കൊണ്ടുള്ള ഒരു പ്രാര്‍ത്ഥന ഉണ്ട്. ആ പ്രാര്‍ത്ഥന ഇതാ:

  ‘വിശുദ്ധ യൂദാ സ്ലീഹായെ ഞങ്ങള്‍ പരസ്പരമുള്ള ബന്ധത്തില്‍, ഞങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ട് എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഞങ്ങള്‍ പരസ്പരം മനസിലാക്കുവാനും യഥാര്‍ഥത്തില്‍ ഞങ്ങള്‍ ആരെന്നു തിരിച്ചറിയുവാനും ഉള്ള ദൈവികമായ പ്രകാശം ഞങ്ങളിലേയ്ക്ക് ചൊരിയുവാന്‍ ദൈവത്തോട് യാചിക്കണമേ.

  ഓരോ ദിവസവും സ്വയം മനസിലാക്കുവാനും പരസ്പരം സ്‌നേഹിക്കുവാനും സ്‌നേഹിക്കപ്പെടുവാനും ഉള്ള കഴിവ് വളര്‍ത്തി എടുക്കുവാനും ഞങ്ങളെ സഹായിക്കണമേ. സ്വാര്‍ത്ഥതയും സ്‌നേഹത്തിനും പക്വതയ്ക്കും എതിരായി നില്‍ക്കുന്ന കാര്യങ്ങളും കണ്ടെത്തുവാനും അവയെ ഉന്മൂലനം ചെയ്യുവാനും ഞങ്ങളെ സഹായിക്കണമേ. സ്‌നേഹിക്കുകയും  പരസ്പരം അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തുകൊണ്ട് ജീവിതം ആനന്ദകരമാക്കുവാനുള്ള കൃപ ദൈവത്തില്‍ നിന്ന് വാങ്ങി തരണമേ. ആമ്മേന്‍’

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.