ഭൂകമ്പത്തിന് ഒരു വർഷത്തിനുശേഷം പ്രതീക്ഷ പകർന്നു ആലപ്പോയിലെ സെൻ്റ് ജോർജ് പള്ളി

2023 ഫെബ്രുവരിയിലെ ഭൂചലനത്തിൽ തകർന്ന ആലപ്പോയിലെ സെൻ്റ് ജോർജ്  പള്ളി പ്രാർഥനയ്ക്കായി വിശ്വാസികൾക്കു തുറന്നു കൊടുത്തു. ഏപ്രിൽ 23-ന് വൈകുന്നേരം വളരെ ആഘോഷകരമായി നടന്ന ദൈവാലയ കൂദാശയിൽ മെൽകൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയുടെ നിലവിലെ പാത്രിയാർക്കീസ് ജോസഫ് അബ്സി മുഖ്യ കാർമ്മികത്വം വഹിച്ചു.

കഴിഞ്ഞ വർഷത്തെ ഭൂകമ്പത്തിൽ പള്ളിയുടെ ഇരുവശത്തുമുള്ള ഭിത്തികളിൽ വലിയ വിള്ളലുകൾ ഉണ്ടാവുകയും അതിനിടയിലൂടെ മഴവെള്ളം ദൈവാലയത്തിനു ഉള്ളിൽ എത്തുകയും ചെയ്തിരുന്നു. കൂടാതെ കല്ലുകൾ ഇളകി വീണു പിൻവശവും മുൻവശവും തകർന്നിരുന്നു. ഏകദേശം ഒരു വർഷം എടുത്താണ് ദൈവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയത്.

തുടക്കത്തിൽ പള്ളിയോട് അനുബന്ധിച്ചുള്ള കെട്ടിടം ഭൂചനത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് അഭയമായി മാറിയുന്നു. അതിനു ശേഷം ആണ് ദൈവാലയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇന്ന് ഭൂചലനത്തിന്റെ ദുരിതങ്ങൾ സമൂഹത്തിൽ അവശേഷിക്കുന്നുണ്ട് എങ്കിലും വേദനിക്കുന്ന എല്ലാവർക്കും പ്രത്യാശ പകർന്നു കൊണ്ടാണ് ദൈവാലയത്തിന്റെ കൂദാശാ കർമ്മം നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.