മ്യാന്മറിനുവേണ്ടി പ്രാർത്ഥനാദിനം ആചരിച്ച് ഫിലിപ്പീൻസിലെ സഭ

മ്യാന്മറിൽ യുദ്ധം അവസാനിപ്പിക്കുവാനും അക്രമത്തിന് ഇരയായ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചും ഇന്ന് മ്യാന്മറിനായി പ്രാർത്ഥനാദിനം ആചരിക്കുവാൻ ഫിലിപ്പീൻസിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം (സിബിസിപി). ഡാവാവോ അതിരൂപതയും സിബിസിപി പ്രസിഡന്റുമായ മോൺ. റോമുലോ വാലെസ് മ്യാന്മറിലെ ദുഃഖകരമായ അവസ്ഥയ്ക്ക് ഒരു പരിഹാരം ഉണ്ടാകുവാൻ പ്രാർത്ഥനയിൽ ഒരുമിക്കണമെന്ന് ആഹ്വാനം ചെയ്തു.

ഫെബ്രുവരി ഒന്ന് മുതൽ മ്യാന്മറിൽ എല്ലാ ദിവസവും ദുരിതത്തിന്റെയും യുദ്ധത്തിന്റെയും ദിനങ്ങളാണ്. സൈനിക അട്ടിമറിക്കുശേഷം മ്യാന്മറിൽ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിൽ ആരംഭിച്ച സംഘർഷമാണ് ഇപ്പോൾ രൂക്ഷമായ അവസ്ഥയിലെത്തിയിരിക്കുന്നത്. ഇതുവരെ 800-ലധികം ആളുകൾ മരിച്ചു. കാച്ചിൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൈറ്റ്കിനയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ഈ ഒരു സാഹചര്യത്തിലാണ് മ്യാന്മറിനുവേണ്ടി ഒരു ദിനം പ്രാർത്ഥനാദിനമായി ആചരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.