മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഒക്ടോബർ 31

ഈശോയോടൊപ്പം സുപ്രഭാതം

സ്നേഹ പിതാവേ, ഈ പുതിയ ദിവസത്തിൽ മനോഹരമായ പ്രഭാതം നൽകിയതിനു നിനക്കു നന്ദി പറയുന്നു. വിശുദ്ധമായവയിലേക്ക് എന്റെ മനസ്സിനെ തിരിക്കേണമേ. ഇന്നേ ദിവസത്തെ എന്റെ പ്രാർത്ഥനകളും ജോലികളും, സഹനങ്ങളും, കൂദാശ സ്വീകരണങ്ങളും ദൈവവചന ധ്യാനവുമെല്ലാം ദൈവരാജ്യ വളർച്ചയ്ക്കു വേണ്ടി ഞാൻ അർപ്പിക്കുന്നു. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു.

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

നമ്മുടെ ഹൃദയങ്ങളും പ്രവൃത്തികളും, ദിവ്യമായ സ്നേഹത്താലും, സഹാനുഭൂതിയാലും സ്വാധീനിക്കപ്പെട്ടതാണങ്കിൽ, നമ്മുടെ സംസാരരീതിയും, ദൈവിക ശക്തിയാൽ നയിക്കപ്പെടുന്നതായിരിക്കും. (ഫ്രാൻസീസ് പാപ്പാ)

ഈശോയോടൊപ്പം  രാത്രി

“അങ്ങ് എന്റെ വീട്ടിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല” (ലൂക്കാ 7:6). ദൈവമേ, അയോഗ്യ ദാസനായ എന്നിൽ അങ്ങ് ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഇന്നേ ദിനം അങ്ങയുടെ കൂദാശകളിൽ നിന്നും, വചനത്തിൽ നിന്നും ഞാൻ പലപ്പോഴും പിൻതിരിഞ്ഞു നടന്നു. എന്നോട്  ക്ഷമിക്കണമേ. നാളെ, ദൈവവചന കേന്ദ്രികൃതമായ ജീവിതത്തിലേക്ക് തിരികെവരാനും, അങ്ങയോട് ഐക്യപ്പെട്ടു ജീവിക്കാനും എന്നെ സഹായിക്കേണമേ.

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.