മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഒക്ടോബർ 25

ഈശോയോടൊപ്പം സുപ്രഭാതം

കരുണാനിധിയായ പിതാവേ, എന്നിലുള്ള നിന്റെ സാന്നിധ്യത്തെ ധ്യാനിച്ചുകൊണ്ട് നിശബ്ദതയിൽ ഇന്നേ ദിനം ഞാൻ ആരംഭിക്കുന്നു. നിന്റെ സ്നേഹ ശുശ്രൂഷയുടെ  ദൗത്യത്തിനു സംലഭ്യനാകാൻ എന്നെ സഹായിക്കണമേ. ഇന്നേ ദിനത്തിലെ എന്റെ ഓരോ ഹൃദയ സ്പന്ദനവും ചിന്തയും ഏറ്റവും ചെറിയ കാര്യങ്ങൾ പോലും നിനക്കു  ഞാൻ സമർപ്പിക്കുന്നു. നിന്റെ  പരിശുദ്ധാത്മാ ശക്തിയാൽ  മാനവരാശി നേരിടുന്ന വെല്ലുവിളികളിലേക്ക് എന്റെ ഹൃദയത്തെ തുറക്കേണമേ,  പ്രത്യേകമായി ഞാൻ ഇന്നു പ്രാർത്ഥിക്കുന്ന  പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കായി  ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“കുരിശിനെ നമുക്ക് ആശ്ലേഷിക്കാം. എല്ലാക്കാലങ്ങളിലുമുള്ള മനുഷ്യരുടെ  വിശപ്പും ദാഹവും നഗ്നതയും എകാന്തതയും സഹനവും  മരണവും യേശു ആശ്ലേഷിക്കുന്നു.” (ഫ്രാൻസീസ് പാപ്പാ)

ഈശോയോടൊപ്പം രാത്രി

“സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ നീ ഇക്കാര്യങ്ങൾ ബുദ്ധിമാന്മാരിലും വിവേകളിൽ നിന്നും മറച്ച് ശിശുക്കൾക്കു വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു.”(മത്താ: 11: 25 ).  ദൈവമേ, ഇന്നേ ദിനം നിന്റെ സ്നേഹ ശുശ്രൂഷയുടെ ഭാഗമാകാൻ എനിക്കു ലഭിച്ച അവസരങ്ങൾക്ക്    ഞാൻ നന്ദി പറയുന്നു.  ഇന്നേദിനം നിന്നെയും എന്റെ സഹോദരങ്ങളെയും സ്നേഹിക്കാതെ എന്റെ ഹൃദയത്തിൽ  തടസ്സം നിന്നതിനു    എന്നോട് ക്ഷമിക്കണമേ.  നാളെ ദൈവഹിതം പ്രകാരം എന്റെ  ജീവിതം ക്രമപ്പെടുത്താൻ എന്നെ സഹായിക്കേണമേ.  ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.