മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: നവംബർ 25

ഈശോയോടൊപ്പം സുപ്രഭാതം

കരുണ്യവാനായ പിതാവേ, നിന്റെ ജീവിക്കുന്ന സാന്നിധ്യത്തെ ധ്യാനിച്ചുകൊണ്ട്  ഈ ദിവസം നിശബ്ദതയിൽ ഞാൻ ആരംഭിക്കുന്നു. നിന്റെ സ്നേഹത്തിന്റെ ദൗത്യത്തിനു സംലഭ്യനാകാൻ എന്നെ സഹായിക്കണമേ. ഇന്നത്തെ എന്റെ ഓരോ ഹൃദയ സ്പന്ദനവും, ചിന്തകളും, ഏറ്റവും ചെറിയ ജോലികൾ പോലും  നിന്റെ തിരുനാമ മഹത്വത്തിനായി ഞാൻ സമർപ്പിക്കുന്നു. ഇന്നത്തെ എന്റെ ദിവസം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“ക്രിസ്തുവിന്റെ ശിഷ്യനാകാനുള്ള ഏക വഴി ശുശ്രൂഷയാണ്”. (ഫ്രാൻസീസ് പാപ്പ)

ഈശോയോടൊപ്പം രാത്രി

“ആകാശ വും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്‍െറ വാക്കുകള്‍ കടന്നുപോവുകയില്ല.” (ലൂക്കാ 21:33). ദൈവമേ,  സ്നേഹത്തിന്റെ ദൗത്യം തുടരാൻ എന്നെയും  ഉപകരണമാക്കിയതിനു ഞാൻ   നന്ദി പറയുന്നു. ഇന്നേ ദിനം മറ്റുള്ളവർക്ക് ദൈവസ്നേഹം പകർന്നു നൽകാതെയും, മറ്റു വ്യക്തികളെ അവഗണിച്ചതിനും  എന്നോട് ക്ഷമിക്കണമേ. നാളെ, മാറ്റമില്ലാത്ത നിന്റെ വചനത്തിൽ ആശ്രയിച്ച്  ഹൃദ്യമായ  പെരുമാറ്റത്തിലൂടെ യേശുവിൽ നിന്നു ഞാൻ സ്വീകരിച്ച സന്തോഷവും, ആനന്ദവും മറ്റുള്ളവർക്ക് പകർന്നു നൽകാൻ എനിക്ക് കൃപ നൽകേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.