മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: നവംബർ 21

ഈശോയോടൊപ്പം സുപ്രഭാതം

കരുണ്യവാനായ പിതാവേ, പരിശുദ്ധ മറിയത്തിന്റെ  പരിശുദ്ധിയും മഹത്വവും ബഹുമാനിക്കുന്ന ഈ ദിനത്തിൽ   അവളുടെ പ്രാർത്ഥനയുടെ ശക്തിയാൽ നിരാശയുടെയും, സംശയത്തിന്റെയും അന്ധകാരത്തിന്റെയും നിഴലിൽ  കഴിയുന്നവരെ ദൈവരാജ്യത്തിന്റെ സന്തോഷത്തിലേക്ക് ഉയർത്തുവാൻ എന്നെ സഹായിക്കേണമേ. ഇന്നത്തെ എന്റെ ദിവസം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“പരിശുദ്ധ അമ്മയെ സ്നേഹിക്കുക. അനുദിന ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ സമൃദ്ധമായ കൃപകൾ അവൾ നമ്മുക്കു വാങ്ങി നൽകും “. (വി. ജോസ് മരിയ എസ്ക്രീവാ)

ഈശോയോടൊപ്പം രാത്രി

” എന്നോടുകൂടെ സന്തോഷിക്കുവിൻ. എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടു കിട്ടിയിരിക്കുന്നു.” (ലൂക്കാ: 15: 7). ദൈവമേ എന്റെ അയൽവാസികൾക്ക് കൊച്ചു പുഞ്ചിരിയിലൂടെയും, നന്മ പ്രവൃത്തികളിലൂടെയും സന്തോഷം പകരാൻ സാധിച്ചതിനു നന്ദി പറയുന്നു. ഇന്നേ ദിനം മറ്റുള്ളവർക്ക് ദൈവസ്നേഹം പകർന്നു നൽകാതെയും, നഷ്ടപ്പെട്ട ആടുകളെ ഭവനത്തിൽ സ്വീകരിക്കാതെയും വ്യാപരിച്ചതിനെ പ്രതി എന്നോട് ക്ഷമിക്കണമേ. നാളെ, സന്തോഷ പൂർവ്വമായ പെരുമാറ്റത്തിലൂടെ യേശുവിൽ നിന്നു ഞാൻ സ്വീകരിച്ച സന്തോഷവും, ആനന്ദവും മറ്റുള്ളവർക്ക് പകർന്നു നൽകാൻ എനിക്ക് കൃപ നൽകേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.