മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഡിസംബർ 5

ഈശോയോടൊപ്പം സുപ്രഭാതം

സ്നേഹ പിതാവേ, ഈ പുതിയ ദിവസത്തിൽ മനോഹരമായ പ്രഭാതം നൽകിയതിനു നിന്നെ ഞാൻ ആരാധിക്കുന്നു, സ്തുതിക്കുന്നു,  നന്ദി പറയുന്നു. വിശുദ്ധമായവയിലേക്ക് എന്റെ കണ്ണുകളും മനസ്സിനെയും തിരിക്കേണമേ. ഇന്നേദിവസത്തെ  എന്റെ പ്രാർത്ഥനകളും ജോലികളും, സഹനങ്ങളും, കൂദാശ സ്വീകരന്നങ്ങളും ദൈവവചന ധ്യാനവുമെല്ലാം, അങ്ങേ പ്രിയപുത്രനെ യോഗ്യതയോടെ എന്റെ ജീവിതത്തിൽ സ്വീകരിക്കാൻ പ്രാപ്തമാകട്ടെ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു.

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

ആഗമന കാലം നമ്മുടെ രക്ഷകനും പ്രതീക്ഷയുമായ ക്രിസ്തുവിനെ സ്വീകരിക്കാൻ വേണ്ടി നമ്മുടെ ഹൃദയങ്ങളെ ഒരുക്കേണ്ട സമയമാണ്. (ഫ്രാൻസീസ് പാപ്പാ)

ഈശോയോടൊപ്പം  രാത്രി

“എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?” (ലൂക്കാ 1:43) ദൈവമേ, ഇന്നേദിനം അയോഗ്യ ദാസനായ എന്നിൽ അങ്ങ് ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഇന്നേ ദിനം  അങ്ങയുടെ കൂദാശകളിൽ നിന്നും, വചനത്തിൽ നിന്നും ഞാൻ പലപ്പോഴും പിൻതിരിഞ്ഞു നടന്നു.  എന്നോട് ക്ഷമിക്കണമേ. നാളെ, ദൈവവചന കേന്ദ്രികൃതമായ ജീവിതത്തിലേക്ക് തിരികെവരാനും, അങ്ങയോട് ഐക്യപ്പെട്ടു ജീവിക്കാനും എന്നെ സഹായിക്കേണമേ.

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.