സീറോ മലങ്കര ഏപ്രിൽ 24 മര്‍ക്കോ. 12: 35-37 തിരുവചനം

ക്രിസ്തു ദാവീദിന്റെ പുത്രനാണെന്ന വേദപണ്ഡിതരുടെ സങ്കല്പത്തെയാണ് യേശു തകിടം മറിക്കുന്നത് (12:35). വേദവചനം ഉദ്ധരിച്ചുകൊണ്ടു തന്നെയാണ് യേശു അത് ചെയ്യുന്നത് (12:36). വേദവചനത്തിന്റെ പണ്ഡിതരെന്നു കരുതിയവര്‍ കണ്ടതിലും കൂടുതല്‍ കാര്യങ്ങള്‍ തിരുവചനത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു എന്നാണ് യേശു പഠിപ്പിക്കുന്നത്.

തിരുവചനത്തില്‍ നീ കണ്ടെത്തുന്ന സത്യങ്ങളും അര്‍ഥങ്ങളും ഉണ്ട്. എന്നാല്‍ നീ കാണുന്നതിലും കൂടുതല്‍ സത്യങ്ങള്‍ തിരുവചനത്തില്‍ ഇനിയും അടങ്ങിയിരിക്കുന്നു എന്ന് മറക്കാതിരിക്കുക. വേദവചനഭാഗം മുഴുവന്‍ നിന്റെ കൈപ്പിടിയിലാക്കി എന്നു തെറ്റിധരിക്കരുത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.