കത്തോലിക്കാ ദൈവാലയങ്ങളിൽ ആരാധന നടത്താതിരിക്കാൻ നിക്കരാഗ്വൻ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ പുതിയ നീക്കം

നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡൻ്റുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂട ക്രൂരതയുടെ പുതിയ തെളുവുകൾ പുറത്ത്. മാസങ്ങളായി കത്തോലിക്കാ ദൈവാലയങ്ങൾക്ക് പുറത്ത് സ്വേച്ഛാധിപത്യ ഭരണകൂടം പരിപാടികൾ സംഘടിപ്പിക്കുന്നുവെന്നും ഇത് ദൈവാലയത്തിൽ നടക്കുന്ന വിശുദ്ധ കുർബാന വരെ നിർത്തിവയ്ക്കാൻ നിർബന്ധിതരാകുന്ന അവസ്ഥയിലേക്ക് നയിക്കുന്നുവെന്നും അഭിഭാഷകയും ഗവേഷകയുമായ മാർത്ത പട്രീഷ്യ മോളിന ചൂണ്ടിക്കാട്ടുന്നു.

മാർത്ത പട്രീഷ്യ മോളിനയുടെ 300-ലധികം പേജുകളുള്ള ഏറ്റവും പുതിയ റിപ്പോർട്ടിൽ കത്തോലിക്കാ സഭയ്‌ക്കെതിരായ കുറഞ്ഞത് 667 ആക്രമണങ്ങളെങ്കിലും നടന്നതായി വെളിപ്പെടുത്തുന്നു. “ഇത്തരം പരിപാടികൾ നടത്താൻ ആ നഗരത്തിൽ വേറെ സ്ഥലമില്ലേ? കത്തീഡ്രലിന്റെ ചുവരുകൾ മൂത്രമൊഴിച്ച് വൃത്തിഹീനമായിരുന്നു.” ഏപ്രിൽ 20 – ന് പുറത്തിറങ്ങിയ പ്രസിദ്ധീകരണത്തിൽ ഇവർ പറയുന്നു.

നാൾക്കുനാൾ നിക്കരാഗ്വയിലെ ക്രൈസ്തവർ നേരിടുന്ന അതിക്രമണങ്ങളും അടിച്ചമർത്തലുകളും വർധിക്കുകയാണ്. ഈ പീഡനനങ്ങൾക്കിടയിൽ ദൈവത്തിൽ മാത്രം പ്രത്യാശ അർപ്പിച്ചു മുന്നോട്ട് പോകുകയാണ് അവർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.