ആമസോൺ സിനഡിനായി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ

ഒക്ടോബർ 6 മുതൽ 27 വരെ ആമസോൺ പ്രദേശം കേന്ദ്രമാക്കി നടക്കുന്ന സിനഡിനായി വിശ്വാസികളുടെ പ്രാർത്ഥനയുടെ പിൻബലം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ. സിനഡ് തുടങ്ങിയതിനോട് അനുബന്ധിച്ചു പോസ്റ്റ് ചെയ്ത തന്റെ ട്വിറ്റർ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ആവശ്യപ്പെട്ടത്.

“സാഹോദര്യത്തിലും, സുവിശേഷസാക്ഷ്യത്തിനുള്ള വഴി എന്നും കാണിച്ചുതരുന്ന പരിശുദ്ധാത്മാവിനോടുള്ള വിധേയത്വത്തിലും ഈ സഭാസംരംഭത്തെ പ്രാർത്ഥനയോടെ പിന്താങ്ങാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുന്നു” – എന്ന് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ് എന്നീ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.  # SinodoAmazonico എന്ന ഹാന്‍ഡിലിലാണ് അദ്ദേഹം സന്ദേശം കുറിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.