മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതിനെക്കുറിച്ച് ബനഡിക്ട് പാപ്പാ പഠിപ്പിച്ചിട്ടുള്ളത്

മരിച്ചവരെക്കുറിച്ച് പ്രാര്‍ത്ഥിക്കാനും അതുവഴിയായി അവരെ സ്വര്‍ഗസൗഭാഗ്യത്തിലേയ്ക്ക് നയിക്കാനുമുള്ള അവസരമാണ് ശുദ്ധീകരണാത്മാക്കളുടെ മാസമായ നവംബര്‍ നമുക്ക് നല്‍കുന്നത്. സഭ നവംബര്‍ മാസത്തില്‍ മരിച്ചവിശ്വാസികള്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണെങ്കിലും ചിലര്‍ക്കെങ്കിലും അക്കാര്യത്തില്‍ ചില സംശയങ്ങളുണ്ട്. അത്തരക്കാരെ ബനഡിക്ട് മാര്‍പാപ്പ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതിങ്ങനെയാണ്..

‘മരണം വഴി നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കുവാനുള്ള പ്രേരണ അടിച്ചമര്‍ത്തപ്പെടേണ്ട ഒന്നല്ല; മരണം എന്ന പ്രതിബന്ധത്തിനും അപ്പുറമെത്തുന്ന ഐക്യത്തിന്റേയും, സ്‌നേഹത്തിന്റേയും, സഹായത്തിന്റേയും മനോഹരമായ പ്രകടനമാണത്. നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞ് മറുതീരത്തേക്ക് പോയ നമ്മുടെ പ്രിയപ്പെട്ട ഒരാളുടെ സന്തോഷവും സങ്കടവും, ഭാഗികമായി നാം അയാളെ ഓര്‍ക്കുന്നുവോ അല്ലെങ്കില്‍ മറന്നുവോ എന്നതിനെ ആശ്രയിച്ചിരിക്കും; നമ്മുടെ സ്‌നേഹം അവര്‍ എപ്പോഴും ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും’.

പാപ്പായുടെ ഈ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ടും ഓര്‍മ്മയില്‍ സൂക്ഷിച്ചുകൊണ്ടും, അവരുടെ ഓര്‍മ്മ മനസില്‍ വരുമ്പോഴെല്ലാം പ്രാര്‍ത്ഥനയില്‍ ആയിരിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.