പുതുവത്സരത്തിന്റെ ആരംഭദിനങ്ങളില്‍ പാപ്പാ ലോകത്തിനു നല്‍കിയ സന്ദേശങ്ങളില്‍ ചിലത്

ആര്‍ദ്രത – ഇന്ന് നമുക്ക് ഏറെ ആവശ്യമായിരിക്കുന്നുവെന്ന് മാര്‍പാപ്പാ. ശനിയാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തലുള്ളത്.

“തിരുപ്പിറവിയുടെ രംഗത്തെക്കുറിച്ച് ധ്യാനിക്കുമ്പോള്‍ നമുക്ക് ഏതാണ്ട് ശിശുക്കളെപ്പോലെയാകാനും ലോകത്തിലേയ്ക്ക് ദൈവം ആഗതനാകാനഭിലഷിച്ച വിസ്മയകരമായ രീതിയെക്കുറിച്ചുള്ള ആശ്ചര്യം നമ്മിലുണര്‍ത്താനും സാധിക്കും. ഇത് നമ്മില്‍ ആര്‍ദ്രത വീണ്ടുമുളവാക്കും; ഈ സ്‌നിഗ്ദ്ധത ഇന്ന് അത്യധികം ആവശ്യമായിരിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

പുതുവത്സരദിനത്തില്‍, വെള്ളിയാഴ്ച (01/01/21) പാപ്പാ ട്വിറ്ററില്‍ വിവിധ സന്ദേശങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി. അവയിലൊന്ന് പുത്തന്‍ ആണ്ടിനെ ദൈവമാതാവിന് സമര്‍പ്പിക്കുന്നതായിരുന്നു.

പാപ്പാ ഇങ്ങനെ കുറിച്ചു: “പരിശുദ്ധ ദൈവജനനീ, പുതുവര്‍ഷത്തെ ഞങ്ങള്‍ നിനക്ക് സമര്‍പ്പിക്കുന്നു. ഹൃദയത്തില്‍ കാത്തുസൂക്ഷിക്കാന്‍ അറിയുന്ന നീ ഞങ്ങള്‍ക്ക് സംരക്ഷണമേകണമേ. ഞങ്ങളുടെ കാലഘട്ടത്തെ നീ അനുഗ്രഹിക്കുകയും ദൈവത്തിനും മറ്റുള്ളവര്‍ക്കും വേണ്ടി സമയം കണ്ടെത്താന്‍ ഞങ്ങളെ പഠിപ്പിക്കുകയും ചെയ്യണമേ.”

അന്നു പാപ്പാ കണ്ണിചേര്‍ത്ത മൂന്നാമത്തെ ട്വിറ്റര്‍ സന്ദേശം, ‘സമാധാനം,’ ‘വിശ്വശാന്തി ദിനം’ എന്നീ ഹാഷ്ടാഗുകളോടു കൂടിയതായിരുന്നു. അത് ഇപ്രകാരമായിരുന്നു: “ആവശ്യത്തിലിരിക്കുന്നവരെയും ദാരിദ്ര്യം അനുഭവിക്കുന്നവരെയും പരിപാലിക്കുന്നതിന് നമുക്കുള്ള പ്രതിബന്ധങ്ങള്‍ നീക്കി നമ്മോടു തന്നെയും നമ്മുടെ ചാരത്തുള്ളവരോടും നാം സമാധാനം പുലര്‍ത്താന്‍ തുടങ്ങിയാല്‍ സമാധാനം ഒരു യാഥാര്‍ത്ഥ്യമാകും.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.