അത്ഭുതങ്ങള്‍ക്കു പിന്നാലെയല്ല വിശ്വാസത്തിന് പിന്നാലെ പോകുന്നവരാകണം; മാര്‍പാപ്പ

ദൈവം ആഗ്രഹിക്കുന്നത് വിശ്വാസമാണ്, എന്നാല്‍ മനുഷ്യര്‍ക്കു വേണ്ടത് അത്ഭുതങ്ങളും. വി. ലൂക്കായുടെ സുവിശേഷം നാലാം അധ്യായം 21 മുതല്‍ 30 വരെയുള്ള ഭാഗം വ്യഖ്യാനിച്ചു സംസാരിക്കുകയായിരുന്നു മാര്‍പാപ്പാ.

ദൈവികമായ ദൗത്യവുമായി എത്തിയ യേശുവിനോട് ജനം ആവശ്യപ്പെട്ടത് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു കാണിക്കാനാണ്. എന്നാല്‍ ദൈവം ആഗ്രഹിക്കുന്നത് അത്ഭുതങ്ങള്‍ കാണാനുള്ള കൗതുകമല്ല, മറിച്ച് ശക്തമായ വിശ്വാസമാണ്.

ദൈവത്തിലേക്ക് ഹൃദയം തുറക്കാനും രക്ഷയെ സ്വാഗതം ചെയ്യാനുമാണ് യേശു ജനങ്ങളെ ആഹ്വാനം ചെയ്തത്. എന്നാല്‍ അവര്‍ മറുതലിച്ചു കൊണ്ട് അടയാളം ആവശ്യപ്പെട്ടു. കോപം കൊണ്ട് യേശുവിനെ മലമുകളില്‍ നിന്ന് താഴേക്ക് തള്ളിയിടാന്‍ അവര്‍ ഒരുമ്പെട്ടു.

ഇന്നത്തെ ലോകത്തിലും യേശുവിന്റെ ശിഷ്യന്മാരുടെ വിളി പ്രവാചകരാകാനാണ്. ധീരതയോടെ ദൈവത്തിന് വേണ്ടി നിലകൊള്ളുന്നവരാകണം. അവര്‍ അത്ഭുതങ്ങള്‍ക്കു പിന്നാലെയല്ല വിശ്വാസത്തിന് പിന്നാലെ പോകുന്നവരാകണം. പാപ്പാ ഓര്‍മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.