മുറിപ്പെട്ട ജീവിതങ്ങളെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കാം: മാര്‍പാപ്പാ

നമ്മുടെ മുറിപ്പെട്ട ഭൂതകാലത്തെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുന്നതാണ് യഥാര്‍ത്ഥമായ വിശ്വാസമെന്നും അതിനെ സൗഖ്യപ്പെടുത്തി, അര്‍ത്ഥസമ്പുഷ്ടമാക്കി ദൈവത്തില്‍ പ്രത്യാശയോടെ പ്രാര്‍ത്ഥിക്കുന്നതുമാണ് ആഴമായ വിശ്വാസമെന്നും പാപ്പാ വ്യാഖ്യാനിച്ചു.

യേശുവിന്റെ മുഖം നമ്മുടെ മനസ്സിലുണ്ടെങ്കിലേ അനുദിനജീവിതത്തില്‍ നമ്മുടെ ജീവിതകഥകള്‍ അവിടുത്തേയ്ക്ക് സമര്‍പ്പിക്കുവാനാകൂ. നാം ആയിരിക്കുന്ന അവസ്ഥയില്‍ യാതൊരു വച്ചുകെട്ടുമില്ലാതെയാണ് യേശു നമ്മെ സ്‌നേഹിക്കുന്നതും നമ്മുടെ ജീവിതക്ലേശങ്ങളും പാപഭാരവും വഹിക്കുവാനുള്ള സ്‌നേഹവും കാരുണ്യവും അവിടുന്ന് നമ്മോടു കാണിക്കുന്നതെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.