പത്രോസിനെ സഭാതലവനാക്കിയത് അദ്ദേഹത്തിന്റെ അടിയുറച്ച ദൈവവിശ്വാസം: മാര്‍പാപ്പ

യേശുക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള കരുത്ത് ഒരുവന് ലഭിക്കുന്നത് ദൈവകൃപയാല്‍ മാത്രമാണെന്നും അതിനാല്‍ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനാണ് ക്രിസ്തുവെന്നും അവിടുന്ന് ലോകരക്ഷകനാണെന്നും മനസ്സിലാക്കുവാനും പ്രഖ്യാപിക്കുവാനുമുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കണമെന്നും ഫ്രാന്‍സിസ് പാപ്പാ.

ആഗസ്റ്റ് 23 ഞായറാഴ്ച, മദ്ധ്യാഹ്നത്തില്‍ ത്രികാല പ്രാര്‍ത്ഥനയോട് അനുബന്ധിച്ച് സന്ദേശം നല്‍കുകയായിരിന്നു പാപ്പാ. പത്രോസിനു ലഭിച്ച ദൈവകൃപ, സ്വര്‍ഗ്ഗീയപിതാവിന്റെ അനുഗ്രഹത്തിന്റെ അംഗീകാരം ലഭിച്ചതുപോലെയാണെന്നും ക്രിസ്തു ദൈവപുത്രനാണെന്നുള്ള പത്രോസിന്റെ ബോധ്യമുള്ള വിശ്വാസത്തിന്മേലാണ് അദ്ദേഹത്തെ സഭയുടെ തലവനാക്കിയതെന്നും പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.