വിദ്യാലയങ്ങള്‍ പാവപ്പെട്ടവരെ സ്വാഗതം ചെയ്യുന്നതും അവര്‍ക്കായി തുറന്നുകിടക്കുന്നതുമായ ഇടമായിരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ

അസമത്വത്തിനു ജന്മമേകുന്ന തരത്തിലുള്ളതും ലോകജനതയെ സഹനങ്ങളിലേക്ക് തള്ളിവിടുന്നതുമായ ഒരുതരം വികസന-ഉപഭോഗ മാതൃകകളോട് വിമര്‍ശനാത്മകഭാവം വളര്‍ത്തിയെടുക്കുന്ന വേദിയാകണം പാഠശാലകളെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിദ്യാലയങ്ങള്‍ പാവപ്പെട്ടവരെ സ്വാഗതം ചെയ്യുന്നതും അവര്‍ക്കായി തുറന്നുകിടക്കുന്നതുമായ ഇടമായിരിക്കണമെന്നും പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു.

പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്കായി വാതിലുകള്‍ തുറന്നിടുന്നതിലൂടെ അവനവന്റെയും മറ്റുള്ളവരുടെയും മുറിവുകള്‍ സൗഖ്യമാക്കുന്നതിനും കാലത്തിന്റെ അടയാളങ്ങള്‍ വായിക്കാന്‍ പഠിക്കുന്നതിനും ഇടം ലഭിക്കുമെന്ന് പാപ്പാ വിശദീകരിച്ചു. സ്വാര്‍ത്ഥഭരിതമായ ഭാവം വിദ്യാലയങ്ങള്‍ക്കരുതെന്നും പാപ്പാ തന്റെ സന്ദേശത്തില്‍ അടിവരയിട്ടു പറഞ്ഞു.

കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയാനും വായിക്കാനും നന്ദിയുള്ളവരായിരിക്കുകയും പങ്കുവയ്ക്കുകയും ചെയ്യേണ്ട ദാനമായി ജീവിതത്തെ മനസ്സിലാക്കാനും പഠിപ്പിക്കുന്ന വേദിയാകട്ടെ വിദ്യാലയങ്ങള്‍ എന്നും പാപ്പാ ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.