ഓരോ ക്രൈസ്തവന്റെയും പ്രത്യേകമായ ഉത്തരവാദിത്വത്തെക്കുറിച്ച് മാര്‍പാപ്പ

ക്രിസ്തുവിനെ അറിയാന്‍ മറ്റുള്ളവരെ സഹായിക്കുക എന്നത് ഓരോ ക്രൈസ്തവന്റെയും ഉത്തരവാദിത്വമാണെന്നും ശുശ്രൂഷയിലൂടെയും സ്വയം സമര്‍പ്പണത്തിലൂടെയും മാത്രമേ ആ ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിക്കൂവെന്നും ഫ്രാന്‍സിസ് പാപ്പ. വെറും വാക്കുകള്‍ കൊണ്ടല്ല മറിച്ച്, സമൂര്‍ത്തവും ധീരവുമായ മാതൃകകള്‍ കൊണ്ട് സ്നേഹത്തിന്റെ വിത്തുകള്‍ വിതയ്ക്കാന്‍ ക്രൈസ്തവര്‍ ജാഗരൂകരാകണമെന്നും പാപ്പ പറഞ്ഞു.

ഇന്നും പലരും പലപ്പോഴും പറയാതെ തന്നെ, യേശുവിനെ കാണാനും അവിടുന്നുമായി കൂടിക്കാഴ്ച നടത്താനും അവിടുത്തെ അറിയാനും ആഗ്രഹിക്കുന്നുണ്ട്. ഇതില്‍ നിന്നാണ് ക്രിസ്തുശിഷ്യരായ നമ്മുടെയും നമ്മുടെ സമൂഹങ്ങളുടെയും വലിയ ഉത്തരവാദിത്വം മനസിലാക്കാന്‍ കഴിയുക. ശുശ്രൂഷയിലൂടെ സ്വയം അര്‍പ്പിക്കുന്ന ഒരു ജീവിതശൈലി അതായത് ദൈവീകമായ സാമീപ്യം, അനുകമ്പ, ആര്‍ദ്രത എന്നിവയുടെ ശൈലി സ്വായത്തമാക്കി ജീവിതസാക്ഷ്യം കൊണ്ട് നാം പ്രത്യുത്തരിക്കേണ്ടിയിരിക്കുന്നു.

സൈദ്ധാന്തികമായ പ്രതികരണങ്ങളിലൂടെയല്ല മറിച്ച്, സ്നേഹത്തിന്റെ പ്രവൃത്തികളിലൂടെ ക്രിസ്തുവിനെ പകരണം. അപ്പോള്‍ തെറ്റിദ്ധാരണകള്‍, ബുദ്ധിമുട്ടുകള്‍, പീഡനങ്ങള്‍ തുടങ്ങിയവമൂലം നിലം വരണ്ടുണങ്ങിതാണെങ്കില്‍പ്പോലും അവിടുത്തെ കൃപയാല്‍ നമ്മെ ഫലം പുറപ്പെടുവിക്കാന്‍ കര്‍ത്താവ് നമ്മെ പ്രാപ്തരാക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.