പരിശുദ്ധാത്മാവിന്റെ വഴികളില്‍ നിന്ന് അകന്നുപോകരുതെന്ന് ശക്തമായ മുന്നറിയിപ്പ് നല്‍കി ഫ്രാന്‍സിസ് പാപ്പാ

പരിശുദ്ധാത്മാവിന് പ്രവര്‍ത്തിക്കാന്‍ ഇട നല്‍കാത്തവിധം പദ്ധതികളിലും അജന്‍ഡകളിലും അമിത പ്രാധാന്യം നല്‍കുന്നതിനെ ശക്തമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പാ. അമിതമായ സംഘടനാവത്ക്കരണവും പദ്ധതികള്‍ തയ്യാറാക്കലും കൊണ്ട് ആത്മാവിന്റെ വഴികളില്‍ നിന്ന് അകന്നുപോയ ദേവാലയങ്ങളെ പാപ്പാ കുറ്റപ്പെടുത്തി. ‘കാര്യക്ഷമത’ മാത്രം നോക്കുക എന്ന പ്രലോഭനത്തിനെതിരെയും പാപ്പാ മുന്നറിയിപ്പ് നല്‍കി. പള്ളിയിലെ എല്ലാ കാര്യങ്ങളും ഭംഗിയായി പോകുന്നു എന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കുന്ന പ്രവണതയിലെ അപകടത്തെക്കുറിച്ച് പാപ്പാ ഓര്‍മ്മിപ്പിച്ചു.

“ഇതല്ല ദൈവത്തിന്റെ വഴി. തന്റെ അനുയായികള്‍ക്ക് ദൈവം നല്‍കിയത് തന്റെ പരിശുദ്ധാത്മാവിനെയാണ്. പരിശുദ്ധാത്മാവ് കുറേ പദ്ധതികളും അജന്‍ഡയുമായിട്ടല്ല വന്നത്. തീനാളമായിട്ടാണ്” – പാപ്പാ പറഞ്ഞു.

തന്റെ സഭ യാതൊരു കളങ്കമോ ദുഷ്പേരോ ഇല്ലാത്ത, നല്ല ഇമേജ് കാത്തുസൂക്ഷിക്കുന്ന, വളരെ കാര്യക്ഷമതയുള്ള ഒരു പരിപൂര്‍ണ്ണമാതൃക ആയിരിക്കാനല്ല യേശു ആഗ്രഹിക്കുന്നത് – പാപ്പാ വിശദമാക്കി. എല്ലാവരുടെയും വാക്കുകള്‍ക്ക് കാത് കൊടുക്കണം. ഏറ്റവും ചെറിയവരെയും കേള്‍ക്കണം. തന്റെ ഏറ്റവും ചെറിയവരിലൂടെയാണ് ദൈവം പലപ്പോഴും സ്വയം വെളിപ്പെടുത്തുന്നത്. ആരെയും ചെറുതായി കാണരുതെന്നും പാപ്പാ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.