ജീവിതം ദൈവാരാധനയാക്കാം

നാം ഓരോരുത്തരും ജീവിതം ദൈവാരാധനയാക്കി മാറ്റാന്‍ വിളിക്കപ്പെട്ടവരാണെന്നും ആരാധനക്രമ പ്രാര്‍ത്ഥനകളിലൂടെ ആ ദൗത്യം നിറവേറ്റാന്‍ നാം ജാഗരൂകരാകണമെന്നും ഉദ്ബോധിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ക്രിസ്തു ഒരു ആശയമോ വികാരമോ അല്ല, മറിച്ച് ജീവിക്കുന്ന വ്യക്തിയാണെന്ന ബോധ്യത്തോടെ വിശുദ്ധ രഹസ്യങ്ങളുടെ ആഘോഷത്തില്‍ പങ്കുകൊള്ളണമെന്നും പാപ്പ പറഞ്ഞു.

ക്രിസ്ത്വാനുഭവത്തിന്റെ അടിത്തറയാണ് ആരാധനാക്രമം. അതിനാല്‍, വിശുദ്ധ രഹസ്യങ്ങളുടെ ആഘോഷത്തില്‍ വേരൂന്നാത്ത ക്രിസ്തീയ ആത്മീയത എന്ന ഒന്നില്ല. ആരാധനയില്ലാത്ത ക്രിസ്തുമതം ക്രിസ്തുവില്ലാത്ത ക്രിസ്തുമതമാണെന്ന് പറയേണ്ടിവരും. കൗദാശിക അടയാളങ്ങളിലൂടെ പരിശുദ്ധാത്മാവില്‍ ക്രിസ്തു സന്നിഹിതനാകുന്നു. ഇതില്‍ നിന്നാണ് ക്രൈസ്തവര്‍ ദൈവികരഹസ്യങ്ങളില്‍ പങ്കുകൊള്ളേണ്ടതിന്റെ ആവശ്യകത സംജാതമാകുന്നത്.

തടവറകളിലും പീഢന നാളുകളില്‍ രഹസ്യമായി ക്രൈസ്തവര്‍ നടത്തിയതോ നടത്തുന്നതോ ആയ ലളിതമായ ആരാധനാകര്‍മങ്ങളില്‍ പോലും ക്രിസ്തു യഥാര്‍ത്ഥത്തില്‍ സന്നിഹിതനാകുകയും തന്നില്‍ വിശ്വസിക്കുന്നവര്‍ക്കായി സ്വയം പങ്കുവയ്ക്കുകയും ചെയ്യുന്നു. അതിനാല്‍, ആരാധനാകര്‍മ്മം അതിന്റെ  തീക്ഷ്ണതയോടെ ആഘോഷിക്കണം. എന്തെന്നാല്‍, അതില്‍ നിന്ന് പ്രസരിക്കുന്ന കൃപ ചിതറിപ്പോകാതെ എല്ലാവരുടെയും ജീവിതത്തില്‍ എത്തിച്ചേരണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.