ലോകനേതാക്കളുടെ ദ്വിദിന കാലാവസ്ഥാ ഉച്ചകോടിക്ക് പാപ്പായുടെ സന്ദേശം

പ്രകൃതിയെന്ന ദാനം പരിപാലിക്കാനും കാത്തുസൂക്ഷിക്കാനും മുന്നോട്ടു കൊണ്ടുപോകാനുമുള്ള ദൗത്യം സമൂര്‍ത്തമായി ഏറ്റെടുക്കുന്നതിലേക്കുള്ള പാതയിലേക്ക് നമ്മെ നയിക്കാന്‍ പ്രാപ്തമാണ് കാലാവസ്ഥയെ അധികരിച്ചുള്ള ലോകനേതാക്കളുടെ സമ്മേളനമെന്ന് മാര്‍പാപ്പ.

ലോക ഭൗമദിനത്തോടനുബന്ധിച്ച് അമേരിക്കന്‍ ഐക്യനാടുകളിലെ, വാഷിംഗ്ടണ്‍ കേന്ദ്രമാക്കി പ്രസിഡന്റ് ജോ ബൈഡന്‍ ഇന്റര്‍നെറ്റ് സംവിധാനത്തിലൂടെ സംഘടിപ്പിച്ച ലോകനേതാക്കളുടെ ദ്വിദിന കാലാവസ്ഥ ഉച്ചകോടിക്കു നല്‍കിയ വീഡിയോ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

നമ്മെയെല്ലാവരെയും മാനവരാശിയെത്തന്നെ അതിന്റെ നേതാക്കള്‍ വഴി കര്‍മ്മോത്സുകരാക്കുന്ന ഒരു സംരംഭമാണിതെന്നും ഇനിയും അവസാനിച്ചിട്ടില്ലാത്ത കോവിഡ് 19 മഹാമാരിയുടെ വെല്ലുവിളി ഉയരുന്ന ഈ കാലഘട്ടത്തില്‍ ഈ സമ്മേളനം അതീവ പ്രാധാന്യം കൈവരിക്കുന്നുവെന്നും നാം ഒരു പ്രതിസന്ധിയിലാകയാല്‍ നാം ഭാവിയിലേക്കു നോക്കണമെന്നും പാപ്പാ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.