വിശുദ്ധ ബെനഡിക്ടിന്റെ തിരുനാള്‍ ദിനത്തില്‍ സന്ദേശം നല്‍കി ഫ്രാന്‍സിസ് പാപ്പാ

വിശുദ്ധ ബെനഡിക്ടിന്റെ തിരുനാള്‍ ദിനത്തില്‍ ഫ്രാന്‍സിസ് പാപ്പാ ട്വിറ്ററിലൂടെ സന്ദേശം നല്‍കി. യൂറോപ്പിന്റെ സഹസ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ബെനഡിക്ടിന്റെ തിരുനാള്‍ ദിനത്തില്‍ ‘വിശുദ്ധബെനഡികട്’ എന്ന ഹാഷ്ടാഗോടു കൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ ഉദ്‌ബോധനമുള്ളത്. സന്തോഷസംദായകമായ പ്രത്യാശ വിശ്വാസത്തില്‍ നിന്ന് പ്രവഹിക്കുന്നുവെന്നാണ് മാര്‍പാപ്പാ പറഞ്ഞത്. പാപ്പായുടെ വാക്കുകള്‍ ഇങ്ങനെ…

“ലോകത്തെ പരിവര്‍ത്തനം ചെയ്യാന്‍ പര്യാപ്തമായ ആനന്ദകരമായ പ്രത്യാശ എല്ലായ്‌പ്പോഴും വിശ്വാസത്തില്‍ നിന്ന് എപ്രകാരം ഒഴുകുന്നു എന്ന് യുറോപ്പിന്റെ മദ്ധ്യസ്ഥനായ വിശുദ്ധ ബെനഡിക്ട് ഇന്നത്തെ ക്രൈസ്തവരായ നമ്മെ കാണിച്ചുതരട്ടെ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.